scorecardresearch

Gaza News: ഗാസയിൽ പട്ടിണിയില്ലെന്ന് ഇസ്രായേൽ വാദം തള്ളി ട്രംപ്

ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും സുരക്ഷയുമാണ് ഇപ്പോള്‍ ആവശ്യം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസയിലേയ്ക്ക് വരുന്ന ഓരോ ഔൺസ് ഭക്ഷണത്തിനും അനുമതി നൽകണമെന്നും ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു

ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും സുരക്ഷയുമാണ് ഇപ്പോള്‍ ആവശ്യം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസയിലേയ്ക്ക് വരുന്ന ഓരോ ഔൺസ് ഭക്ഷണത്തിനും അനുമതി നൽകണമെന്നും ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു

author-image
WebDesk
New Update
Trump Benjamin Netanyahu

ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു

Gaza News: ലണ്ടൻ: ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വാദത്തെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ പട്ടിണിയ്ക്ക് സമാനമായ സാഹചര്യം ഉണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ഗാസയോടുള്ള ഇസ്രയേലിന്റെ സമീപനം പുനഃപരിശോധിക്കണമെന്ന നിര്‍ദ്ദേശവും അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ചു. 

Advertisment

Also Read:ഗാസയിൽ മൂന്നിലൊന്ന് പേർ ദിവസങ്ങളോളം പട്ടിണിയിൽ: യുഎൻ റിപ്പോർട്ട്

ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും സുരക്ഷയുമാണ് ഇപ്പോള്‍ ആവശ്യം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസയിലേയ്ക്ക് വരുന്ന ഓരോ ഔൺസ് ഭക്ഷണത്തിനും അനുമതി നൽകണമെന്നും ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അമേരിക്ക ഗാസയ്ക്കായി ധാരാളം പണവും ഭക്ഷണവും നല്‍കുന്നുവെന്ന് പറഞ്ഞ ട്രംപ് മറ്റ് രാജ്യങ്ങളും സഹായങ്ങളുമായി വരുന്നതും ചൂണ്ടിക്കാണിച്ചു.

Also Read:പലസ്തീനെ രാജ്യമായി അംഗീകരിക്കും; നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്

Advertisment

ഗാസയില്‍ പട്ടിണിയില്ലെന്ന നിലപാടുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത് വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ട്രംപിന്റെ പ്രസ്താവന. 'എനിക്കറിയില്ല, ടെലിവിഷന്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇല്ലായെന്ന് പറയാനാവില്ല. ആ കുട്ടികളെ വിശക്കുന്നവരായാണ് കാണപ്പെടുന്നത്' എന്നായിരുന്നു നെതന്യാഹുവിന്റെ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് നല്‍കി മറുപടി. ഒരുപക്ഷേ കാര്യങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ചെയ്യേണ്ടി വന്നേക്കാമെന്ന് ഇസ്രായേലിനോട് പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.

Also Read:ഗാസയിലെ കത്തോലിക്ക പള്ളിയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അതീവ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ

ഹമാസിനെതിരെയും ട്രംപ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. അടുത്തിടെയായി ഹമാസ് കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളവരായി മാറിയെന്നും ട്രംപ് പറഞ്ഞു. ഗാസയില്‍ ബാക്കിയായ ബന്ദികളുടെ മോചനത്തിനായുള്ള വ്യത്യസ്ത പദ്ധതികളെക്കുറിച്ച് നെതന്യാഹുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ട്രംപ് സ്ഥിരീകരിച്ചു.

Read More

അമേരിക്കയില്‍ പൊതുസ്ഥലത്ത് 11 പേർക്ക് കുത്തേറ്റു; ആക്രമി കസ്റ്റഡിയിൽ

isreal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: