scorecardresearch

റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങുന്നില്ലെന്ന് കേട്ടെന്ന് ട്രംപ്; പ്രതികരിക്കാതെ വിദേശകാര്യ മന്ത്രാലയം

ട്രംപിന്റെ സമ്മർദത്തിന് മുമ്പേ തന്നെ പൊതുമേഖലാ കമ്പനികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറച്ചിരുന്നു

ട്രംപിന്റെ സമ്മർദത്തിന് മുമ്പേ തന്നെ പൊതുമേഖലാ കമ്പനികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറച്ചിരുന്നു

author-image
WebDesk
New Update
russia oil

പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചെന്ന് കേട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. " ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ പോകുന്നില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് കേട്ടത്. അതു ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ, അതൊരു നല്ല നടപടിയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം"- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

Also Read: ഇന്ത്യ-യുഎസ് വ്യാപാരകരാർ; തീരുമാനം ഉണ്ടായില്ലെങ്കിൽ 25 ശതമാനം തീരൂവ ഏർപ്പെടുത്തും: ട്രംപ്

ഏകദേശം 70 രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്ക് യുഎസ് തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. വ്യാപാര ചർച്ചകളിൽ അന്തിമ ധാരണയാകാത്ത സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25ശതമാനം തീരുവ യുഎസ് ഏർപ്പെടുത്തി. 

Also Read:അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടാത്ത രാജ്യങ്ങൾക്ക് പ്രത്യേക നികുതി പ്രഖ്യാപിച്ച് ട്രംപ്

Advertisment

യുഎസ് വിലക്ക് ലംഘിച്ചു റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതും ട്രംപിനെ പ്രകോപിപ്പിച്ചു. അധിക തീരുവയിൽ മേൽ പിഴ ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവിൽ ഇതു സംബന്ധിച്ച പരാമർശമില്ല.

അതേസമയം, ട്രംപിന്റെ സമ്മർദത്തിന് മുമ്പേ തന്നെ പൊതുമേഖലാ കമ്പനികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറച്ചിരുന്നു. മേയ് അവസാനം മുതൽ റഷ്യൻ ക്രൂഡിന്റെ ഇറക്കുമതി ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികൾ കുറച്ചെന്ന് പുതിയ വെസൽ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. 

Also Read:ഗാസയിൽ പട്ടിണിയില്ലെന്ന് ഇസ്രായേൽ വാദം തള്ളി ട്രംപ്

എന്നാൽ ട്രംപിന്റെ വാദത്തോട് പ്രതികരിക്കാൻ ഇന്ത്യ ഇതുവരെയും തയ്യാറായിട്ടില്ല. ഇന്ത്യൻ എണ്ണക്കമ്പനികൾ കഴിഞ്ഞ ആഴ്ച റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയോ എന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച വിവരങ്ങൾ തനിക്കറിയില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിന്റെ മറുപടി. ''ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഞങ്ങൾ തീരുമാനങ്ങൾ എടുക്കുന്നത് രാജ്യാന്തര വിപണിയിൽ ലഭ്യമായ എണ്ണയുടെ വിലയെയും അന്നത്തെ ആഗോള സാഹചര്യത്തെയും അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറഞ്ഞതിന്റെ വിശദാംശങ്ങൾ എനിക്കിറിയില്ല'' -രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Read More

ഗാസയിൽ മൂന്നിലൊന്ന് പേർ ദിവസങ്ങളോളം പട്ടിണിയിൽ: യുഎൻ റിപ്പോർട്ട്

Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: