/indian-express-malayalam/media/media_files/2025/08/17/kishan-2025-08-17-17-09-40.jpg)
സൈനിക പരിശീലനത്തിനിടെ അപകടം സംഭവിച്ച കിഷൻ കുൽക്കർണി (അപകടത്തിനും മുൻപും ശേഷവും)
ന്യൂഡൽഹി: സൈനിക പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകളുടെ ദുരവസ്ഥ സംബന്ധിച്ച് ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുകൊണ്ടുവന്ന വാർത്താപരമ്പരയിൽ ഇടപെടലുമായി സുപ്രീം കോടതി. സൈനിക പരിശീലനത്തിനിടെ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലുള്ള കേഡറ്റുകളുടെ ദുരവസ്ഥയാണ് ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുകൊണ്ടുവന്നത്.
വാർത്താ പരമ്പര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിഷയത്തിൽ സ്വമേധയാ സുപ്രീം കോടതി കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ കേസ് പരിഗണിക്കും. ജസ്റ്റിസ് നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുകൊണ്ടുവന്ന വാർത്താ പരമ്പരകൾ ശ്രദ്ധിക്കുകയും ചീഫ് ജസ്റ്റിസ് ബിആർ ഗവായുടെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ.
Also Read:ചികിത്സ ചെലവ് താങ്ങാനാവുന്നില്ല; സങ്കടക്കയത്തിൽ പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകൾ
നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) തുടങ്ങിയ രാജ്യത്തെ മുൻനിര സൈനിക സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നതിനിടെ പരിക്കേറ്റ് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ഇപ്പോഴും ചികിത്സ തേടുന്നവരുടെ ദുരവസ്ഥ സംബന്ധിച്ചുള്ള നേർചിത്രമാണ് ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുകൊണ്ടുവന്നത്.
Also Read:വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുൽ ഗാന്ധി
ചികിത്സയിലുള്ളവർക്ക് ചികിത്സ ധനസഹായം വർധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് അംഗീകാരം നൽകിയെങ്കിലും പദ്ധതി ഇതുവരെയും യാഥാർഥ്യമായിരുന്നില്ല. ചികിത്സ ചെലവിന് അനുസൃതമായ സാമ്പത്തിക സഹായം ലഭിക്കാത്തതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം.
നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഈ കേഡറ്റുകൾ മുൻ സൈനികരുടെ ഇഎസ്എം പദവിയ്ക്ക് അർഹരല്ല. ഓഫീസർമാരായി നിയോഗിക്കുന്നതിന് മുൻപുള്ള പരിശീലനങ്ങളിലാണ് ഇവർക്ക് വൈകല്യം സംഭവിച്ചിട്ടുള്ളത്. എന്നാലും സൈനികർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്താത്തതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം.
1985 മുതൽ വിവിധ വർഷങ്ങളിലായി എൻഡിഎ,ഐഎംഎ എന്നിവടങ്ങളിൽ ഏകദേശം 500ഓളം പേരാണ് പരിക്കുകളെ തുടർന്ന് മെഡിക്കൽ സിസ്ചാർജ് വാങ്ങിയത്. എൻഡിഎയിൽ മാത്രം, 2021 നും 2025 ജൂലൈയ്ക്കും ഇടയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 20 കേഡറ്റുകളെ മെഡിക്കൽ ഡിസ്ചാർജ് വാങ്ങിയത്.
Read More:ആരാകും ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി? ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.