scorecardresearch

വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ നടക്കുന്ന വോട്ടർ അധികാർ യാത്ര ബീഹാറിലെ 23 ജില്ലകളിൽ പര്യടനം നടത്തും

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ നടക്കുന്ന വോട്ടർ അധികാർ യാത്ര ബീഹാറിലെ 23 ജില്ലകളിൽ പര്യടനം നടത്തും

author-image
WebDesk
New Update
rg voters yatra

വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു

പാറ്റ്‌ന : വോട്ടർ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിനുമെതിരെ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമിൽ നിന്നാണ് യാത്ര തുടങ്ങിയത്. സെപ്റ്റംബർ ഒന്നിന് പാറ്റ്‌നയിലാണ് യാത്രയുടെ സമാപനം. 

Advertisment

Also Read:വിവാഹേതര ബന്ധമെന്ന് സംശയം; അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മകൻ

ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം ആവർത്തിച്ചു. ഒരു കോടി പുതിയ വോട്ടർമാരെ മഹാരാഷ്രയിൽ ചേർത്തു. ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുന്നില്ല. കള്ള വോട്ടുകൾകൊണ്ടാണ് ബി.ജെ.പി ജയിക്കുന്നത്.സിസിടിവി ദൃശ്യങ്ങൾങ്ങളോ, മറ്റ് ഡിജിറ്റൽ തെളിവുകളോ കമ്മീഷൻ നൽകുന്നില്ല ബിഹാർ ജനത വോട്ട് മോഷണം അനുവദിക്കില്ല. ബിഹാറിൽ മാത്രമല്ല അസമിലും, മഹാരാഷ്ട്രയിലും,ബംഗാളിലുമൊക്കെ വോട്ട് മോഷണം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:'അഭിമാന താരകം,' ഇന്ത്യയിൽ മടങ്ങിയെത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗംഭീര സ്വീകരണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

Advertisment

ഭരണഘടനയെ രക്ഷിക്കാനാണ് ഈ പോരാട്ടം. ആർഎസ്എസും ബിജെപിയും രാജ്യത്തെ ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിചേർത്തു. യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, കെസി വേണുഗോപാൽ, വികാസ്ഷീൽ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനി, സിപിഎം നേതാവ് സുഭാഷിണി അലി തുടങ്ങിയവർ പങ്കടുത്തു. 

Also Read:ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്‌ഫോടനം; കത്വയിൽ നാലു മരണം, നിരവധി പേർക്ക് പരിക്ക്

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ നടക്കുന്ന വോട്ടർ അധികാർ യാത്ര ബീഹാറിലെ 23 ജില്ലകളിൽ പര്യടനം നടത്തും. 29 ലോക്‌സഭാ മണ്ഡലങ്ങളിലും 50 നിയമസഭാ മണ്ഡലങ്ങളിലൂടെയുമാണ് യാത്ര. ഏകദേശം 1,300ലധികം കിലോമീറ്ററകും യാത്ര സഞ്ചരിക്കുന്നത്.

Read More: ആരാകും ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി? ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: