scorecardresearch

'അഭിമാന താരകം,' ഇന്ത്യയിൽ മടങ്ങിയെത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗംഭീര സ്വീകരണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

ഏകദേശം ഒരു വർഷത്തിനു ശേഷമാണ് ശുഭാംശു ഇന്ത്യയിലേക്ക് തിരികെയെത്തുന്നത്

ഏകദേശം ഒരു വർഷത്തിനു ശേഷമാണ് ശുഭാംശു ഇന്ത്യയിലേക്ക് തിരികെയെത്തുന്നത്

author-image
WebDesk
New Update
Astronaut Shubhanshu Shukla

ചിത്രം: എക്സ്

ഡൽഹി: ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസം താമസിച്ച് ഭൂമിയിലേക്കു മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ദൗത്യത്തിനു ശേഷമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശുഭാംശു ശുക്ലയെ, ഗംഭീര സ്വീകരണം ഒരുക്കിയാണ് വരവേറ്റത്. 

Advertisment

കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവരും ശുഭാംശുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഏകദേശം ഒരു വർഷത്തിനു ശേഷമാണ് ശുഭാംശു ഇന്ത്യയിലേക്ക് തിരികെയെത്തുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശുഭാംശു കൂടിക്കാഴ്ച നടത്തും. 

Also Read: ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി

ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ ഇരിക്കുമ്പോള്‍ മനസില്‍ സമ്മിശ്ര വികാരങ്ങളാണെന്നും ദൗത്യത്തിനുശേഷം ആദ്യമായി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രാജ്യത്തെ ആളുകളെയും കാണാന്‍ പോകുന്നതിന്റെ ആവേശത്തിലാണെന്നും ഇന്നലെ ശുഭാംശു ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

Advertisment

Also Read: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി പാർലമെന്ററി ബോർഡ് യോഗം നാളെ

ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 നാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്. ജൂൺ 25 നാണ് ആക്സിയം -4 ന്റെ മിഷൻ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്.

അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമായിരുന്നു യാത്ര. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയായിരുന്നു ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു മാറിയിരുന്നു. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കിയിരുന്നു. 

Read More: ട്രംപ്- പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സെലെൻസ്‌കി അമേരിക്കയിലേക്ക്

Nasa Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: