scorecardresearch

ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി

രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ഉയരുന്നത്

രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ഉയരുന്നത്

author-image
WebDesk
New Update
Rahul Gandhi1

രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ട് അവകാശ യാത്രയുമായി ജനങ്ങൾക്കിടയിൽ എത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബീഹാറിൽ ഒപ്പം ചേരൂ എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

Advertisment

Also Read:ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

വോട്ട് മോഷണത്തിനെതിരായ യാത്ര ബിഹാറിന്‍റെ മണ്ണിൽ നിന്ന് തുടങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചു. കേവലം തിരഞ്ഞെടുപ്പ് വിഷയമല്ല, ജനാധിപത്യത്തെയും, ഭരണഘടനയേയും സംരക്ഷിക്കാനുള്ള വലിയ ദൗത്യമാണ് വോട്ട് മോഷ്ടാക്കളെ തുരത്തുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Also Read:ബിജെപി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ച് ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ

Advertisment

രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ബിജെപിക്കെതിരെയും കേന്ദ്ര ഗവണ്‍മെന്‍റിനെതിരെയും ഉയരുന്നത്. എംപിമാരടക്കമുള്ള പ്രതിപക്ഷ പ്രതിനിധികളും നേതാക്കളും തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. നിലവില്‍ രാജ്യത്തുടനീളം വിഷയത്തില്‍ റാലിയും പ്രതിഷേധവും നടത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

Also Read:ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ എസ്. ജയ്‌ശങ്കർ റഷ്യയിലേക്ക്; ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

അതേസമയം, വോട്ട് ചോർച്ച ആരോപണത്തിൻറെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ മാധ്യമങ്ങളെ കാണും. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ക്രമക്കേടിനെപ്പറ്റി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് ശേഷം ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണുന്നത്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് കമ്മീഷൻ മറുപടി നൽകുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Read More: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി പാർലമെന്ററി ബോർഡ് യോഗം നാളെ

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: