scorecardresearch

Malayali Nuns Arrest: ബിജെപി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ച് ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ

കേസ് റദ്ദാക്കാൻ ഇടപെടണമെന്ന് രാജീവ് ചന്ദ്രശേഖറിനോട് അഭ്യര്‍ഥിച്ചതായി സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ ബൈജു മാളിയേക്കല്‍ പറഞ്ഞു

കേസ് റദ്ദാക്കാൻ ഇടപെടണമെന്ന് രാജീവ് ചന്ദ്രശേഖറിനോട് അഭ്യര്‍ഥിച്ചതായി സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ ബൈജു മാളിയേക്കല്‍ പറഞ്ഞു

author-image
WebDesk
New Update
rajeev chandreasekar

കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

കൊച്ചി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്‌ഗഡിൽ വച്ച് അറസ്റ്റിലായിരുന്ന കന്യാസ്ത്രീകളും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. സിസ്റ്റർ പ്രീതി മേരി, സഹോദരന്‍ ബൈജു മാളിയേക്കല്‍, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവര്‍ ഡൽഹിയിലുള്ള രാജീവ് ചന്ദ്രശേഖരൻ്റെ വസതിയിൽ വച്ചാണ് കൂടിക്കാഴ്‌ച നടത്തിയത്. ജാമ്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷനെ കാണാൻ ഡൽഹിയിലെത്തുന്നത്.

Advertisment

Read More:എംവി ഗോവിന്ദൻറെ പരാമർശം; അതൃപ്തി പരസ്യമാക്കി കത്തോലിക്ക സഭ

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാൻ രാജീവ് ചന്ദ്രശേഖർ ദുർഗ് ജയിലിലെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണിയും കൂടി കാഴ്‌ചയിൽ ഉണ്ടായിരുന്നതായി വിവധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ജാമ്യം ലഭിച്ചതിന് നന്ദി അറിയിക്കാനാണ് കന്യാസ്ത്രീകൾ എത്തിയതെന്നും കേസിൻ്റെ തുടർ അന്വേഷണത്തിൽ പൂർണ തൃപ്‌തരാണെന്ന് അവർ പറഞ്ഞെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

കേസിൻ്റെ തുടർ നടപടികളെ കുറിച്ചും കൂടിക്കാഴ്‌ചയിൽ ചർച്ചയാകുമെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കേസ് റദ്ദാക്കാൻ ഇടപെടണമെന്ന് രാജീവ് ചന്ദ്രശേഖറിനോട് അഭ്യര്‍ഥിച്ചതായി സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ ബൈജു മാളിയേക്കല്‍ പറഞ്ഞു.

Read More:സംസ്ഥാനത്തെ അതിതീവ്രമഴ; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി.

ഗോത്ര വിഭാഗത്തിലെ മൂന്ന് പെൺകുട്ടികളെ മതപരിവർത്തനം നടത്തിയെന്നാരോപിച്ചാണ് കന്യാസ്ത്രീകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കേസിൽ ജാമ്യം മാത്രമാണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്. എഫ്ഐആർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് വിവിധ വൃത്തങ്ങൾ അറിയിച്ചത്. കന്യാസ്ത്രീകൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ക്രൈസ്‌തവ സഭയടക്കം കടുത്ത ആശങ്കയിലാണ്.

Advertisment

ജൂലൈ 25 ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് ട്രെയിനിൽ പോകുകയായിരുന്ന കന്യാസ്‌ത്രീകളായ സിസ്‌റ്റര്‍ പ്രീതി മേരയും, സി വന്ദന ഫ്രാന്‍സിസിനെയും യാത്രാമധ്യേ ദുർഗ് റയിൽവേ സ്‌റ്റേഷനിൽ വച്ച് ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ തടഞ്ഞിരുന്നു. ഇവർക്കൊപ്പം മൂന്ന് ഗോത്ര വിഭാഗത്തിലുള്ള പെണ്‍കുട്ടികളും ഒരു യുവാവും ഉണ്ടായിരുന്നു. ഹിന്ദു മതത്തില്‍പെട്ട പെൺകുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്‌തതെന്നും ഈ കുട്ടികളെ മതപരിവർത്തനത്തിനായി കൊണ്ടുപോകുകയാണെന്നുമായിരുന്നു ബജ്‌റംഗ്‌ദളിൻ്റെ ആരോപണം. പിന്നാലെ ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

Read More:കുപ്പി പുതിയത് പക്ഷേ വീഞ്ഞ് പഴയതുതന്നെ; അമ്മ തിരഞ്ഞെടുപ്പിൽ പ്രതികരിച്ച് ശ്രീകുമാരൻ തമ്പി

കന്യാസ്‌ത്രീകളുടെ അറസ്‌റ്റിനെ അനുകൂലിച്ച് ബജ്‌റംഗ്‌ദള്‍ രംഗത്തെത്തിയിരുന്നു. സംഭവം കേരളത്തിലുടനീളം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ന്യൂനപക്ഷ വേട്ടയെന്ന വിമര്‍ശനവുമായി കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും രംഗത്തെത്തിയിരുന്നു.

Read More: അതിശക്തമായ മഴ; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Rajeev Chandrasekhar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: