/indian-express-malayalam/media/media_files/2025/08/16/sreekumaran-thampi-2025-08-16-17-46-24.jpg)
ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: 'അമ്മ' സംഘടനയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടർക്ക് അഭിനന്ദനവുമായി സംവിധായകനും ഗാനരചിയിതാവുമായ ശ്രീകുമാരൻ തമ്പി. അതേസമയം അമ്മ ചരിത്രം മാറ്റിയെഴുതി എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ താനില്ല എന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസിറ്റിൽ പറഞ്ഞു.
രാജിവെച്ച മോഹൻലാൽ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാർ എന്ന പരമാർത്ഥം എല്ലാവർക്കും അറിയാം. കുപ്പി പുതിയത് പക്ഷേ വീഞ്ഞ് പഴയതു തന്നെ എന്ന് മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.
Also Read:അതിശക്തമായ മഴ; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
ചരിത്രം മാറ്റിയെഴുതണമെങ്കിൽ ഷൂട്ടിംഗ് സ്ഥലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പേരിലും സ്വാഭിമാനത്തിന്റെ പേരിലും അമ്മ വിട്ടുപോയ നടികളായ രേവതി, പാർവ്വതി തിരുവോത്ത്,പദ്‌മപ്രിയ, റീമാകല്ലിങ്കൽ തുടങ്ങിയവരെ സംഘടനയിൽ തിരിച്ചുകൊണ്ടുവരികയും അവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും വേണമെന്നും അതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതെയിരിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Also Read:'അമ്മ'യില്‍ അംഗമല്ല, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്ന് നടി ഭാവന
അതേസമയം, താരസംഘടനയായ 'അമ്മ'യുടെ പുതിയ നേതൃത്വത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. നിലവിൽ താൻ 'അമ്മ'യിൽ അംഗമല്ലെന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഭാവന മാധ്യമങ്ങളോടു പറഞ്ഞു.
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത്. 159 വോട്ടുകൾ നേടി നടി ശ്വേത മേനോൻ ആണ് 'അമ്മ' പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 31 വർഷങ്ങൾക്കു ശേഷമാണ് അമ്മയുടെ തലപ്പത്തേക്ക് വനിത സാരഥി എത്തുന്നത്.
Also Read:'അമ്മ' പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്: ശ്വേത മേനോൻ
കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയയും ജയൻ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read More: വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണു; വടകരയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us