scorecardresearch

'അമ്മ' പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്: ശ്വേത മേനോൻ

31 വർഷങ്ങൾക്കു ശേഷമാണ് അമ്മയുടെ തലപ്പത്തേക്ക് വനിത സാരഥി എത്തുന്നത്

31 വർഷങ്ങൾക്കു ശേഷമാണ് അമ്മയുടെ തലപ്പത്തേക്ക് വനിത സാരഥി എത്തുന്നത്

author-image
WebDesk
New Update
swetha menon

ശ്വേത മേനോൻ

കൊച്ചി: അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോൻ. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ട്. സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ശ്വേത മേനോൻ പറഞ്ഞു. കേസിലൂടെ ശ്വേതയെ തളർത്താനാകില്ലെന്നായിരുന്നു ഭർത്താവ് ശ്രീവത്സന്റെ പ്രതികരണം. കുടുംബാം​ഗങ്ങൾ എല്ലാവിധ പിന്തുണയുമായി കൂടെയുണ്ടെന്നും ശ്രീവത്സൻ വ്യക്തമാക്കി.

Advertisment

Also Read: ശക്തമായ മഴ തുടരും; തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത്. 159 വോട്ട് നേടിയാണ് നടി ശ്വേത മേനോൻ 'അമ്മ' പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 31 വർഷങ്ങൾക്കു ശേഷമാണ് അമ്മയുടെ തലപ്പത്തേക്ക് വനിത സാരഥി എത്തുന്നത്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയയും ജയൻ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചു.

Also Read: ചരിത്രവും ആണുങ്ങളും വഴി മാറട്ടെ, 'അമ്മ'യെ ഇനി ശ്വേതയും കുക്കുവും നയിക്കും

നടൻ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത അമ്മയുടെ നേതൃസ്ഥാനത്തേക്ക് എത്തിയത്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രവീന്ദ്രനും കുക്കു പരമേശ്വരനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് ഉണ്ണി ശിവപാൽ വിജയിച്ചത്. സരയു, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ വനിത എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും സന്തോഷ്‌ കീഴറ്റൂർ, ജോയ് മാത്യു, വിനു മോഹൻ, കൈലാഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

Also Read: പോലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഏറെ വിവാദം സൃഷ്ടിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ അമ്മയിൽ നടന്നത്. സിനിമയ്ക്കു പുറത്തേക്കും അമ്മ തിരഞ്ഞെടുപ്പ് ചർച്ചയായി. അതേസമയം, കഴിഞ്ഞ തവണത്തേതിൽ നിന്ന് വലിയ ഇടിവാണ് ഇത്തവണ പോളിങ്ങിൽ ഉണ്ടായിരിക്കുന്നത്. കടുത്ത മത്സരം ഉണ്ടായിട്ടുപോലും 298 വോട്ടുകൾ മാത്രമാണ് പോൾ ചെയ്യപ്പെട്ടത്. 357 വോട്ടുകളുമായി 70 ശതമാനം പോളിങ്ങായിരുന്നു കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്. 12 ശതമാനം ഇടിവാണ് ഇക്കുറി പോളിങ്ങിലുണ്ടായത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 

Read More: കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു

Amma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: