scorecardresearch

വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണു; വടകരയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുറ്റമടിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ മരം വീണ് വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു

മുറ്റമടിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ മരം വീണ് വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു

author-image
WebDesk
New Update
Electric Shock Death Kozhikode

ചിത്രം: സ്ക്രീൻഗ്രാബ്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. തോടന്നൂർ സ്വദേശി ഉഷ (53) ആണ് മരണപ്പെട്ടത്. രാവിലെ മുറ്റമടിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ മരം വീണ് വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

Also Read: 'അമ്മ' പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്: ശ്വേത മേനോൻ

Advertisment

ഉഷയെ ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലൈനിനൊപ്പം പൊട്ടിവീണ മരക്കൊമ്പിൽ നിന്നാണ് ഉഷയ്ക്ക് ഷോക്കേറ്റതെന്നാണ് വിവരം. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Also Read: ശക്തമായ മഴ തുടരും; തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

Advertisment

അതേസമയം, തിരുവനന്തപുരം വിഴിഞ്ഞത്ത് ക്ഷേത്ര ജീവനക്കാരന്‍ വെെദ്യുതാഘാതമേറ്റ് മരിച്ചു. ആഴിമലക്ഷേത്രത്തിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് (26) മരിച്ചത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വെെദ്യുതാഘാതമേൽക്കുകയായിരുന്നു എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുല്‍.

Read More: ട്രംപ്-പുടിൻ നിർണായക കൂടിക്കാഴ്ച അവസാനിച്ചു, സമാധാന കരാറിന് ധാരണയായില്ല

Kozhikode Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: