scorecardresearch

ട്രംപ്-പുടിൻ നിർണായക കൂടിക്കാഴ്ച അവസാനിച്ചു, സമാധാന കരാറിന് ധാരണയായില്ല

ചർച്ചയിൽ റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാറിൽ ധാരണയായില്ല. അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു

ചർച്ചയിൽ റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാറിൽ ധാരണയായില്ല. അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Trump Putin

അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. അലാസ്കയിൽ നടന്ന കൂടിക്കാഴ്ച മൂന്നു മണിക്കൂറോളമാണ് നീണ്ടുനിന്നത്. ചർച്ചയിൽ റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാറിൽ ധാരണയായില്ല. അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 

Advertisment

Also Read: ഹുമയൂണിന്റെ ശവകുടീരത്തിനു സമീപം ദർഗയുടെ മേൽക്കൂര തകർന്നുവീണ് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

വൈകാതെ തന്നെ ആ ലക്ഷ്യത്തിലെത്താനാകുമെന്ന് ട്രംപ് വ്യക്തമാക്കി. പുടിനുമായി നേരിട്ടുള്ള ചര്‍ച്ച തുടരുമെന്ന സൂചനയും ട്രംപ് നല്‍കി. യുക്രെയ്ൻ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്ന് പുടിൻ പറഞ്ഞു. യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. സെലൻസ്കി സര്‍ക്കാരാണ് അതിലൊന്ന്. സമാധാന ചർച്ചകളിൽ പുരോ​ഗതിയെന്ന് പറഞ്ഞ പുടിൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ട്രംപിനെ പുടിൻ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. 

Also Read: നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ ചെന്നൈയിൽ അന്തരിച്ചു

ചര്‍ച്ചയിലെ വിശദാംശങ്ങളെക്കുറിച്ചോ ധാരണയായ കാര്യങ്ങൾ ഏതൊക്കെയാണെന്നോ ട്രംപും പുടിനും വ്യക്തമാക്കിയിട്ടില്ല. ചര്‍ച്ചയില്‍ ട്രംപിനൊപ്പം അമേരിക്കന്‍ വിദേശ സെക്രട്ടറി മാര്‍ക്കോ റുബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പുടിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്‌റോവും പങ്കെടുത്തു. 10 വർഷത്തിനു ശേഷമാണ് റഷ്യൻ പ്രസിഡന്റ് യുഎസ് സന്ദർശിക്കുന്നത്.

Advertisment

Also Read: കശ്മീരിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 60 കടന്നതായി റിപ്പോർട്ട്; 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

2021-ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്റുമായി റഷ്യൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നത്. നിലവിൽ യുക്രെയ്നിന്റെ 19 ശതമാനം പ്രദേശവും റഷ്യയുടെ കൈവശമാണ്. ക്രിമിയ, ലുഹാൻസ്‌ക് എന്നീ പ്രവിശ്യകൾ മുഴുവനായും ഡൊനെറ്റ്സ്‌ക്, സപോരിഷ്യ, ഖേർസൺ മേഖലകളുടെ 70 ശതമാനത്തിലധികവും, ഖാർകിവ്, സുമി, മൈക്കോലൈവ്, ഡിനിപ്രോപെട്രോവ്സ്‌ക് മേഖലകളുടെ ഒരു ഭാഗവുമാണ് റഷ്യയുടെ നിയന്ത്രണത്തിലുള്ളത്. 

Read More: നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് 103 മിനിറ്റ്‌; സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ 10 പ്രധാന പരാമർശങ്ങൾ

Ukraine Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: