scorecardresearch

Kashmir Cloudburst: കശ്മീരിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 60 കടന്നതായി റിപ്പോർട്ട്; 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

കിഷ്ത്വാർ ജില്ലയിലെ വിദൂര മേഖലയായ ചൊസിതിയിലാണ് മിന്നൽ പ്രളയം ഉണ്ടായത്

കിഷ്ത്വാർ ജില്ലയിലെ വിദൂര മേഖലയായ ചൊസിതിയിലാണ് മിന്നൽ പ്രളയം ഉണ്ടായത്

author-image
WebDesk
New Update
Kishtwar cloudburst

ചിത്രം: എക്സ്

Jammu Kashmir Kishtwar Cloudburst Updates: ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 60 കടന്നതായി റിപ്പോർട്ട്. അത്തോളിയിലെ ഉപജില്ലാ ആശുപത്രിയിൽ ഇതുവരെ 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 

Advertisment

തിരിച്ചറിഞ്ഞ 34 മൃതദേഹങ്ങളിൽ ഏഴുപേർ പദ്ദാർ നിവാസികളാണെന്ന് ജമ്മു കശ്മീർ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ പറഞ്ഞു. തിരിച്ചറിഞ്ഞ മറ്റു 17 പേരുടെ മൃതദേഹങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിലുള്ള അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുത്തതായും മറ്റു മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

Also Read: നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് 103 മിനിറ്റ്‌; സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ 10 പ്രധാന പരാമർശങ്ങൾ

രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ആരോഗ്യ വകുപ്പ്, എൻഎച്ച്പിസി, ആർമി, സിആർപിഎഫ് എന്നിവയുടെ 65 ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്ത് റോഡില്ലാത്തത് രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ദാറിലെ റോഡുകൾ എത്രയും വേഗം വൃത്തിയാക്കാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് കുമാർ ശർമ്മ ഉത്തരവിട്ടിട്ടുണ്ട്.

Advertisment

Also Read: ആണവായുധം കാട്ടിയുള്ള ഭീഷണി വേണ്ട; സ്വാതന്ത്ര്യദിനത്തിൽ പാക്കിസ്ഥാന് താക്കീതുമായി മോദി

അതേസമയം, അത്തോളി സബ്-ഡിസ്ട്രിക്ട് ആശുപത്രിയിലും കിഷ്ത്വാർ ജില്ലാ ആശുപത്രിയിലും സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ജമ്മുവിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സ്പെഷ്യലിസ്റ്റുകളുടെയും ന്യൂറോ സർജൻമാരുടെയും പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും അത്തോളിയിലെ 30 കിടക്കകളുള്ള ആശുപത്രിയിലേക്ക് 13 ഡോക്ടർമാരെയും 31 പാരാമെഡിക്കൽ ജീവനക്കാരെയും അയച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Also Read: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി സമ്മാനം; ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന് നരേന്ദ്ര മോദി

കിഷ്ത്വാർ ജില്ലയിലെ വിദൂര മേഖലയായ ചൊസിതിയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. മേഖലയിലെ ചസോട്ടി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. മച്ചൈൽ മാതാ തീർത്ഥാടനത്തിന്റെ ഭാഗമായി നിരവധി ആളുകൾ ഒത്തുകൂടിയിരുന്നത് ദുരന്തത്തിൻറെ വ്യാപ്തി വർധിപ്പിച്ചു. 2,800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മച്ചൈൽ മാതാ ക്ഷേത്രത്തിലേക്ക് തീർത്ഥാടകർ വാഹനങ്ങൾ പാർക്ക് ചെയ്ത് കാൽനടയായി യാത്ര ആരംഭിക്കുന്ന സ്ഥലമാണ് ചൊസിതി. നിരവധി തീർഥാടകരായിരുന്നു പ്രദേശത്ത് തടിച്ചുകൂടിയത്.

Read More: സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി; സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: