scorecardresearch

സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി; സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

India’s 79th Independence Day 2025 Highlights: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കർശന സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം

India’s 79th Independence Day 2025 Highlights: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കർശന സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Narendra Modi

നരേന്ദ്ര മോദി

india’s 79th Independence Day 2025 Live Updates: ന്യൂഡൽഹി: എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടി. ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്ന് മോദി പറഞ്ഞു.

Advertisment

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരദേശാഭിമാനികൾ നടത്തിയ പോരാട്ടങ്ങളെ അനുസ്മരിച്ച് രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ 7.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. ചെങ്കോട്ടയുടെ ലാഹോർ ഗേറ്റിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് സ്വീകരിച്ചത്.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കർശന സുരക്ഷാ വലയത്തിലാണ് ഡൽഹി. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാൽ ശക്തമായ മുൻകരുതൽ വേണമെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ് ഉള്ളതിനാലാണ് സുരക്ഷ കർശനമാക്കിയത്.

  • Aug 15, 2025 09:22 IST

    സുദർശൻ ചക്ര ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി

    "നമ്മൾ ഭഗവാൻ കൃഷ്ണന്റെ സുദർശന ചക്രത്തിന്റെ പാത തിരഞ്ഞെടുത്തിരിക്കുന്നു. ഇന്ത്യ 'സുദർശൻ ചക്ര ദൗത്യം' ആരംഭിക്കുകയാണ്... ശത്രുവിന്റെ ആക്രമണത്തെ നിർവീര്യമാക്കുക മാത്രമല്ല, തിരിച്ചടിക്കുകയും ചെയ്യുന്ന ശക്തമായ ആയുധ സംവിധാനമാണിത്. 2035 ആകുമ്പോഴേക്കും എല്ലാ പൊതു സ്ഥലങ്ങളും രാജ്യവ്യാപകമായി വികസിപ്പിച്ച സുരക്ഷാ കവചത്താൽ മൂടപ്പെടും”



  • Aug 15, 2025 09:10 IST

    ആർ‌എസ്‌എസ് നമ്മെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി

    100 വർഷങ്ങൾക്ക് മുമ്പ്, ഒരു സംഘടന - രാഷ്ട്രീയ സ്വയംസേവക സംഘം ജനിച്ചു. അത് നമ്മളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. പ്രധാനമന്ത്രി മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ച് പരാമർശിച്ച് കൊണ്ട് പറഞ്ഞു.



  • Advertisment
  • Aug 15, 2025 09:09 IST

    ദേശീയ സുരക്ഷയ്ക്കായി അക്ഷീണം പ്രവർത്തിക്കുന്നു: മോദി

    ''കഴിഞ്ഞ 11 വർഷമായി, ദേശീയ സുരക്ഷയ്ക്കായി ഞങ്ങൾ അക്ഷീണം പ്രവർത്തിച്ചു. മാറ്റം കൊണ്ടുവരുന്നതിൽ ഞങ്ങൾ വിജയിച്ചു,” എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.



  • Aug 15, 2025 09:08 IST

    വൈവിധ്യം ആഘോഷിക്കപ്പെടണമെന്ന് മോദി

    വൈവിധ്യം ആഘോഷിക്കപ്പെടണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകണണം. രാജ്യത്ത് സംസാരിക്കുന്ന വ്യത്യസ്ത ഭാഷകളിൽ നാം അഭിമാനിക്കണം.



  • Aug 15, 2025 09:07 IST

    പൊണ്ണത്തടി വർധിച്ചുവരുന്ന ഒരു ആശങ്കയാണെന്ന് മോദി

    രാജ്യത്ത് വർദ്ധിച്ചുവരുന്ന പൊണ്ണത്തടി പ്രശ്നത്തിൽ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിക്കുകയും ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. "രാജ്യത്ത് പൊണ്ണത്തടി വർധിച്ചുവരുന്നത് ഒരു ആശങ്കയാണ്. അത് കുറയ്ക്കാൻ നാം ലക്ഷ്യമിടണം."



  • Aug 15, 2025 09:07 IST

    'കർഷകർക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന,' പ്രധാനമന്ത്രി മോദി

    "കർഷകർ, കന്നുകാലി വളർത്തുകാർ, മത്സ്യത്തൊഴിലാളികൾ എന്നിവരാണ് ഞങ്ങളുടെ പ്രഥമ പരിഗണനകൾ. അവരുടെ താൽപ്പര്യങ്ങൾക്ക് ഭീഷണിയാകുന്ന ഏതൊരു നയത്തിനുമെതിരെ മോദി ഒരു മതിൽ പോലെ നിലകൊള്ളും. നമ്മുടെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല," പ്രധാനമന്ത്രി മോദി പറഞ്ഞു.



  • Aug 15, 2025 08:54 IST

    ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക ലക്ഷ്യം

    ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ ഭാവി പുനർനിർമിക്കേണ്ടതുണ്ട്. ഇതു വിവരസാങ്കേതികവിദ്യയുടെ യുഗമാണ്. നമുക്ക് സ്വന്തമായി ഒരു ഒരു എഐ ആവാസവ്യവസ്ഥ വേണമെന്നും പ്രധാനമന്ത്രി



  • Aug 15, 2025 08:40 IST

    പ്രധാനമന്ത്രി വിക്ഷിത് ഭാരത് റോജ്ഗർ യോജന ഇന്ന് ആരംഭിക്കുമെന്ന് മോദി

    യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയായ പ്രധാനമന്ത്രി വിക്ഷിത് ഭാരത് റോജ്ഗർ യോജന ഓഗസ്റ്റ് 15 മുതൽ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.



  • Aug 15, 2025 08:39 IST

    പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന പ്രഖ്യാപിച്ച് മോദി

    ഇന്ന് മുതൽ തന്നെ നടപ്പിലാക്കാൻ പോകുന്ന പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം, ആദ്യമായി ജോലി അന്വേഷിക്കുന്ന എല്ലാവർക്കും സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചാൽ കേന്ദ്രത്തിൽ നിന്ന് 15,000 രൂപ ലഭിക്കും. പുതുമുഖങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കമ്പനികൾക്ക് സർക്കാർ പ്രോത്സാഹനങ്ങളും നൽകും.



  • Aug 15, 2025 08:38 IST

    ജിഎസ്ടി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് മോദി

    സാധാരണക്കാരുടെ മേലുള്ള നികുതി ഭാരം കുറയ്ക്കുന്നതിനുള്ള അടുത്ത പടിയായി ജിഎസ്ടി പരിഷ്കാരങ്ങൾ സർക്കാർ കൊണ്ടുവരും. ഇത് നിങ്ങൾക്കുള്ള ഒരു ദീപാവലി സമ്മാനമായിരിക്കും. പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ദൈനംദിന ഉപയോഗ വസ്തുക്കളുടെ നികുതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.



  • Aug 15, 2025 08:27 IST

    '2047 ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകും' പ്രധാനമന്ത്രി മോദി

    2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുമെന്നും രാജ്യത്തെ യുവാക്കളിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. "നമ്മുടെ കർഷകർക്ക് ആവശ്യമായ വളങ്ങൾ സ്വന്തമായി വികസിപ്പിക്കാനുള്ള വഴികൾ നമുക്ക് പര്യവേക്ഷണം ചെയ്യാം" എന്നും അദ്ദേഹം പറഞ്ഞു.



  • Aug 15, 2025 08:23 IST

    ഇന്ത്യയ്ക്ക് സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വേണമെന്ന് പ്രധാനമന്ത്രി മോദി

    സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഇന്ത്യയിലെ യുവാക്കളോട് രാജ്യത്തിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. ‘ഇന്ത്യയിൽ നിർമ്മിച്ച’ യുദ്ധവിമാനങ്ങൾക്കായി തദ്ദേശീയമായി നിർമ്മിച്ച ജെറ്റ് എഞ്ചിനുകൾ വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



  • Aug 15, 2025 08:23 IST

    എല്ലാ മേഖലകളിലും ഇന്ത്യയെ സ്വയംപര്യാപ്തമാക്കണമെന്ന് മോദി

    ''സോളാർ പാനൽ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ, എല്ലാം ഇന്ത്യയിൽ തന്നെ നിർമ്മിക്കാം. യുവാക്കളിൽ പൂർണ്ണ വിശ്വാസത്തോടെ, ഞങ്ങൾ സ്വന്തമായി കോവിഡ് വാക്സിൻ, കോവിൻ പോർട്ടൽ എന്നിവ ആവശ്യപ്പെട്ടിരുന്നു, ഇവയെല്ലാം നമുക്ക് ഉണ്ടായിരുന്നു. എല്ലാ മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ നാം ആ മനോഭാവത്തിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു.



  • Aug 15, 2025 08:21 IST

    ബജറ്റിന്റെ വലിയൊരു ഭാഗം എണ്ണയ്ക്കായി ചെലവഴിക്കുന്നുവെന്ന് പ്രധാനമന്ത്രി

    ബജറ്റിന്റെ വലിയൊരു ഭാഗം എണ്ണ, പെട്രോൾ, ഡീസൽ എന്നിവ ഇറക്കുമതി ചെയ്യുന്നതിനാണ് ചെലവഴിക്കുന്നത്. നമ്മൾ സ്വയംപര്യാപ്തരായിരുന്നുവെങ്കിൽ, ആ പണം എന്റെ രാജ്യത്തിനും, കർഷകർക്കും, ദരിദ്രർക്കും വേണ്ടി ഉപയോഗിക്കാമായിരുന്നു. ഈ കാര്യത്തിൽ നമ്മൾ സ്വയംപര്യാപ്തരാകാൻ ശ്രമിക്കുകയാണെന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.



  • Aug 15, 2025 08:19 IST

    സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള യാത്രയിലെന്ന് മോദി

    ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനാണ് ശ്രമിക്കുന്നത്. സ്വന്തമായി ഒരു ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഇപ്പോൾ 300 സ്റ്റാർട്ടപ്പുകൾ ബഹിരാകാശ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നുവെന്ന് ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്രയെ പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു.



  • Aug 15, 2025 08:15 IST

    50% ശുദ്ധമായ ഊർജ ലക്ഷ്യം കൈവരിച്ചുവെന്ന് മോദി

    “ലോകം ആഗോളതാപനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, 2030 ആകുമ്പോഴേക്കും 50% ശുദ്ധമായ ഊർജം എന്ന ലക്ഷ്യം നേടാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ, ഉത്തരവാദിത്തമുള്ള ഇന്ത്യക്കാർക്ക് നന്ദി, 2025 ൽ ഞങ്ങൾ ആ ലക്ഷ്യം പൂർത്തീകരിച്ചു,” പ്രധാനമന്ത്രി മോദി പറഞ്ഞു.



  • Aug 15, 2025 08:13 IST

    പ്രകൃതി എല്ലാവരെയും പരീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

    പ്രകൃതി എല്ലാവരെയും പരീക്ഷിക്കുകയാണെന്ന് രാജ്യത്ത് അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ അനുശോചനം രേഖപ്പെടുത്തുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “പ്രകൃതി നമ്മളെയെല്ലാം പരീക്ഷിക്കുകയാണ്... സമീപ ദിവസങ്ങളിൽ, വിനാശകരമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി. മണ്ണിടിച്ചിൽ, മേഘവിസ്ഫോടനങ്ങൾ, മറ്റ് നിരവധി ദുരന്തങ്ങൾ എന്നിവയ്ക്ക് നാം സാക്ഷ്യം വഹിച്ചു. ദുരിതമനുഭവിച്ചവരോടൊപ്പമാണ് ഞങ്ങളുടെ അനുശോചനവും ഐക്യദാർഢ്യവും,” പ്രധാനമന്ത്രി പറഞ്ഞു.



  • Aug 15, 2025 08:12 IST

    സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സ്വയംപര്യാപ്തയെക്കുറിച്ച് പരാമർശിച്ച് മോദി

    സ്വാതന്ത്ര്യത്തിനുശേഷം എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു, പക്ഷേ നമ്മുടെ കർഷകർ നമ്മെ സ്വയംപര്യാപ്തരാക്കി. മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ദുരന്തത്തിന് കാരണമാകും, നമ്മുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നാം സ്വയംപര്യാപ്തരാകണമെന്ന് അദ്ദേഹം പറഞ്ഞു.



  • Aug 15, 2025 08:09 IST

    'നമ്മൾ സ്വയം പ്രാപ്തരല്ലായിരുന്നുവെങ്കിൽ, ഓപ്പറേഷൻ സിന്ദൂർ ഇത്രയും വിജയകരമാകുമായിരുന്നോ?'

    "സ്വയംപര്യാപ്തത വ്യാപാരത്തിൽ മാത്രം ഒതുങ്ങുന്നില്ല. അത് നമ്മുടെ സ്വന്തം കഴിവിനെക്കുറിച്ചാണ്. നമ്മൾ സ്വയം പ്രാപ്തരല്ലായിരുന്നുവെങ്കിൽ, ഓപ്പറേഷൻ സിന്ദൂർ ഇത്രയും വിജയകരമാകുമായിരുന്നോ?" പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.



  • Aug 15, 2025 08:08 IST

    ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാകിസ്ഥാന് ഉറക്കം നഷ്ടപ്പെട്ടു: പ്രധാനമന്ത്രി മോദി

    ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതോടെ പാകിസ്ഥാന് ഉറക്കം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നമ്മുടെ സൈന്യം സമയം തീരുമാനിക്കുകയും എല്ലാ ഭീകരപ്രവർത്തനങ്ങൾക്കും ഉചിതമായ മറുപടി നൽകുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി.



  • Aug 15, 2025 08:06 IST

    ഊർജ മേഖലയിൽ സ്വയം പര്യാപ്തത നേടണമെന്ന് മോദി

    ഊർജ മേഖലയിൽ സ്വയം പര്യാപ്തത നേടേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി. ആണവോർജ ശേഷി പത്തിരട്ടി വർധിപ്പിക്കാനാണ് ശ്രമം. 



  • Aug 15, 2025 08:03 IST

    രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി

    രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഓപ്പറേഷനിൽ സിന്ദൂറിൽ നമ്മുടെ സ്വയം പര്യാപ്തത പ്രതിഫലിച്ചു. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. 



  • Aug 15, 2025 08:00 IST

    ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച് മോദി

    മതം ചോദിച്ച് തീവ്രവാദികൾ നിഷ്കളങ്കരെ വകവരുത്തി. സൈന്യത്തിന് സർക്കാർ പൂർണ പിന്തുണ നൽകി. നമ്മുടെ സൈന്യം തീവ്രവാദികൾക്ക് ചുട്ട മറുപടി നൽകി. അവരെ പിന്തുണച്ചവർക്കും ശിക്ഷ നൽകി. പാക് തീവ്രവാദികളെ സൈന്യം തകർത്തു.



  • Aug 15, 2025 07:58 IST

    ആണവായുധം കാട്ടി വിരട്ടേണ്ടെന്ന് പാക്കിസ്ഥാനോട് മോദി

    ആണവായുധം കാട്ടി വിരട്ടേണ്ടെന്ന് പാക്കിസ്ഥാനോട് മോദി. സിന്ധു നദീജല കരാറിൽ പുനരാലോചന ഇല്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കെന്ന് മോദി



  • Aug 15, 2025 07:56 IST

    പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

    പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. "ഈ സ്വാതന്ത്ര്യോത്സവം അഭിമാനവും സന്തോഷം നിറഞ്ഞ നിമിഷമാണ്," സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.



  • Aug 15, 2025 07:51 IST

    പ്രധാനമന്ത്രി മോദി മഹാത്മാ ഗാന്ധിയുടെ സമാധി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു

    പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സമാധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുന്നു.



Independence Day live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: