scorecardresearch

ആണവായുധം കാട്ടിയുള്ള ഭീഷണി വേണ്ട; സ്വാതന്ത്ര്യദിനത്തിൽ പാക്കിസ്ഥാന് താക്കീതുമായി മോദി

ശത്രുക്കൾ ഭീഷണി തുടർന്നാൽ ഇന്ത്യൻ സൈന്യം ഉചിതമായ സമയത്ത് മറുപടി നൽകും. ഭീകരരേയും അവരെ പിന്തുണക്കുന്നവരേയും ഇന്ത്യ വേർതിരിച്ചു കാണില്ല

ശത്രുക്കൾ ഭീഷണി തുടർന്നാൽ ഇന്ത്യൻ സൈന്യം ഉചിതമായ സമയത്ത് മറുപടി നൽകും. ഭീകരരേയും അവരെ പിന്തുണക്കുന്നവരേയും ഇന്ത്യ വേർതിരിച്ചു കാണില്ല

author-image
WebDesk
New Update
Narendra Modi2

നരേന്ദ്ര മോദി

ന്യൂഡൽഹി: ആണവ ഭീഷണി മുഴക്കി ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടെന്ന് പാക്കിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെക്കാലമായി ആണവ ഭീഷണി മുഴക്കുന്നുണ്ട്. ഇനി അത് അനുവദിക്കില്ല. ശത്രുക്കൾ ഭീഷണി തുടർന്നാൽ ഇന്ത്യൻ സൈന്യം ഉചിതമായ സമയത്ത് മറുപടി നൽകും. ഭീകരരേയും അവരെ പിന്തുണക്കുന്നവരേയും ഇന്ത്യ വേർതിരിച്ചു കാണില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. 

Advertisment

Also Read: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി സമ്മാനം; ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന് നരേന്ദ്ര മോദി

മതം ചോദിച്ച് തീവ്രവാദികൾ നിഷ്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. ആക്രമണത്തിനുപിന്നാലെ തീവ്രവാദികളോട് പ്രതികരിക്കാൻ സായുധ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകി. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തുവെന്ന് മോദി പറഞ്ഞു.

Also Read: സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി; സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

Advertisment

ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതോടെ പാക്കിസ്ഥാന്റെ ഉറക്കം നഷ്ടപ്പെട്ടു. നമ്മുടെ സൈന്യം സമയം തീരുമാനിക്കുകയും എല്ലാ ഭീകരപ്രവർത്തനങ്ങൾക്കും ഉചിതമായ മറുപടി നൽകുകയും ചെയ്തു. മതം ചോദിച്ച് കൊലപ്പെടുത്തിയ ആളുകളെ നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി അവരുടെ ഭീകരവാദകേന്ദ്രങ്ങൾ തകർത്തു. വ്യാപകമായ നാശനഷ്ടമാണ് ഇന്ത്യൻ സേന പാക്കിസ്ഥാനിൽ വരുത്തിവച്ചതെന്ന് ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിവാദ്യം ചെയ്തുകൊണ്ട് മോദി പറഞ്ഞു.

Also Read: ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ പേരുകൾ പുറത്തുവിടണം: സുപ്രീം കോടതി

സിന്ധു നദീജല കരാറിൽ പുനരാലോചന ഇല്ലെന്നും മോദി വ്യക്തമാക്കി. സിന്ധുനദീജല കരാർ ഇനി തുടരില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി നമ്മുടെ കർഷകർക്ക് നഷ്ടം വരുത്തിയ കരാറാണിത്. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കാണെന്നും മോദി വ്യക്തമാക്കി. 

Read More: ഓപ്പറേഷൻ സിന്ദൂർ; തീവ്രവാദത്തിനെതിരെ മനുഷ്യത്വം നടത്തിയ പോരാട്ടം: രാഷ്ട്രപതി

Independence Day Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: