scorecardresearch

രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി സമ്മാനം; ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന് നരേന്ദ്ര മോദി

ഇത് രാജ്യത്തെ ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കും. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയും

ഇത് രാജ്യത്തെ ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കും. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയും

author-image
WebDesk
New Update
Narendra Modi

നരേന്ദ്ര മോദി

ന്യൂഡൽഹി: ദീപാവലി സമ്മാനമായി ജിഎസ്ടിയിൽ അടുത്ത തലമുറ പരിഷ്കരണം വരുത്തുമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തെ ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കും. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയും. മധ്യവർഗത്തിന്റെ ജീവിതം കൂടുതൽ സുഖകരമാക്കുമെന്ന് മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

Also Read: സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി; സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയ്ക്കും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എം.എസ്.എം.ഇ മേഖലയെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്കരണം സഹായിക്കുമെന്നും മോദി പറഞ്ഞു.

Advertisment

Also Read: ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ പേരുകൾ പുറത്തുവിടണം: സുപ്രീം കോടതി

പുതിയ ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. നിലവിൽ മിക്ക ഉൽപ്പന്നങ്ങൾക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകൾ. 

Read More

Gst Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: