scorecardresearch

നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് 103 മിനിറ്റ്‌; സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ 10 പ്രധാന പരാമർശങ്ങൾ

സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായിരുന്നു ഇത്

സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായിരുന്നു ഇത്

author-image
WebDesk
New Update
Modi

നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യം എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഒരു മണിക്കൂര്‍ 43 മിനിറ്റാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായിരുന്നു ഇത്. കഴിഞ്ഞ വർഷം 98 മിനിറ്റ് നീണ്ടുനിൽക്കുന്ന പ്രസംഗമായിരുന്നു മോദി നടത്തിയത്.

Advertisment

1947 ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 72 മിനിറ്റ് പ്രസംഗം നടത്തിയിരുന്നു. 2015 ൽ 88 മിനിറ്റ് നീണ്ട പ്രസംഗത്തിലൂടെ അദ്ദേഹം ആദ്യമായി ഈ റെക്കോർഡ് തകർത്തു. ചെങ്കോട്ടയിൽനിന്ന് തുടർച്ചയായി 12 പ്രസംഗങ്ങൾ നടത്തി ഇന്ദിരാഗാന്ധിയുടെ റെക്കോർഡും പ്രധാനമന്ത്രി തകർത്തു. തുടർച്ചയായി 17 സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയ ജവഹർലാൽ നെഹ്‌റുവിന് തൊട്ടുപിന്നിലാണ് മോദി.

Also Read: ആണവായുധം കാട്ടിയുള്ള ഭീഷണി വേണ്ട; സ്വാതന്ത്ര്യദിനത്തിൽ പാക്കിസ്ഥാന് താക്കീതുമായി മോദി

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ

1. സ്വയം പര്യാപ്തത വ്യാപാരത്തിൽ മാത്രം ഒതുങ്ങുന്നില്ല. നമ്മൾ സ്വയം പര്യാപ്തരായിരുന്നില്ലായിരുന്നെങ്കിൽ, ഓപ്പറേഷൻ സിന്ദൂർ ഇത്രയും വിജയകരമാകുമായിരുന്നോ?”

Advertisment

2. ഒരു തരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ലെന്ന് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. സിന്ധു നദീ ജല കരാറിൽ പുനരാലോചന ഇല്ല. വെള്ളത്തിനും രക്തത്തിനും ഒരുമിച്ച് ഒഴുകാൻ കഴിയില്ല.

3. ബജറ്റിന്റെ വലിയൊരു ഭാഗം എണ്ണ, പെട്രോൾ, ഡീസൽ എന്നിവ ഇറക്കുമതി ചെയ്യുന്നതിനാണ് ചെലവഴിക്കുന്നത്. നമ്മൾ സ്വയം പര്യാപ്തരായിരുന്നുവെങ്കിൽ, ആ പണം എന്റെ രാജ്യത്തിനും, കർഷകർക്കും, ദരിദ്രർക്കും വേണ്ടി ഉപയോഗിക്കാമായിരുന്നു. ഈ വിഷയത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.

Also Read: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി സമ്മാനം; ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന് നരേന്ദ്ര മോദി

4. ഊർജ ഉത്പാദനത്തിൽ ഇന്ത്യെ സ്വയംപര്യാപ്തമാക്കാൻ ഞങ്ങൾ തീരുമാനിച്ചു സൗരോർജം, ഹൈഡ്രജൻ, ആണവ മേഖലകളിൽ നിരവധി സംരംഭങ്ങൾ തുടങ്ങും. 

5. മുന്നോട്ട് പോകാനും സ്വപ്നങ്ങൾ കാണാനുമുള്ള അവസരമാണിത്. സർക്കാർ നിങ്ങളോടൊപ്പമുണ്ട്. ഞാൻ നിങ്ങളോടൊപ്പമുണ്ട്.

6. ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. സ്വന്തമായി ഒരു ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 300 സ്റ്റാർട്ടപ്പുകൾ ഇപ്പോൾ ബഹിരാകാശ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നുണ്ട്.

7. ആത്മനിർഭർ ഭാരതാണ് ഇന്ത്യയുടെ വഴി. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ല.

8. ഇന്ത്യയുടെ സ്വന്തം സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കാൻ പ്രധാനമന്ത്രി മോദി യുവാക്കളോട് ആഹ്വാനം ചെയ്തു. എന്തിന് വിദേശ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കണം? സ്വന്തം ആയുധം കൊണ്ട് ശത്രുവിനെ തകർത്ത നമുക്ക് സ്വന്തം കഴിവിൽ വിശ്വസിക്കാമെന്ന് മോദി പറഞ്ഞു.

Also Read: സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി; സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

9. ദീപാവലി സമ്മാനമായി ജിഎസ്ടിയിൽ അടുത്ത തലമുറ പരിഷ്കരണം വരുത്തുമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തെ ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കും. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയും. മധ്യവർഗത്തിന്റെ ജീവിതം കൂടുതൽ സുഖകരമാക്കും.

10. രാജ്യത്തെ കർഷകർക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്. അവരെ ദോഷമായി ബാധിക്കുന്ന ഏതൊരു നയത്തിനുമെതിരെ മോദി ഒരു മതിൽ പോലെ നിലകൊള്ളും. കർഷകർ, കന്നുകാലി വളർത്തുകാർ, മത്സ്യത്തൊഴിലാളികൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു കരാറും ഇന്ത്യ അംഗീകരിക്കില്ല.

Read More: ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ പേരുകൾ പുറത്തുവിടണം: സുപ്രീം കോടതി

Independence Day Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: