scorecardresearch

ഹുമയൂണിന്റെ ശവകുടീരത്തിനു സമീപം ദർഗയുടെ മേൽക്കൂര തകർന്നുവീണ് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ 3 സ്ത്രീകൾ അടക്കം അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു

അപകടത്തിൽ 3 സ്ത്രീകൾ അടക്കം അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു

author-image
WebDesk
New Update
Humayun Tomb complex

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: ഡൽഹിയിലെ നിസാമുദ്ദീനിൽ ഹുമയൂൺ ചക്രവര്‍ത്തിയുടെ ശവകുടീരമുള്‍പ്പെടുന്ന സമുച്ചയത്തോടു ചേർന്നുള്ള ദർഗയുടെ മേൽക്കൂര തകർന്നുവീണ് അഞ്ചു പേർക്ക് ദാരുണാന്ത്യം. രണ്ടു മുറികളുള്ള കെട്ടിടം വെള്ളിയാഴ്ച വൈകീട്ടോടെയാണ് തകർന്നുവീണത്. ദർഗ ഷെരീഫ് പട്ടേ ഷാ എന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. 

Advertisment

അപകടത്തിൽ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നതായി പൊലീസ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12-ഓളം പേരെ പുറത്തെടുത്തതായി ഡിസിപി ഹേമന്ത് തിവാരി പറഞ്ഞു.

Also Read: നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ ചെന്നൈയിൽ അന്തരിച്ചു

അഗ്നിശമനസേന, ദേശീയ ദുരന്ത നിവാരണ സേന, ജില്ലാ പൊലീസ് തുടങ്ങിവയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Advertisment

Also Read:  കശ്മീരിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 60 കടന്നതായി റിപ്പോർട്ട്; 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

Delhi

ശവകുടീര സമുച്ചയത്തിന്റെ അതിർത്തി ഭിത്തിയോട് ചേർന്നുള്ള രണ്ടുനില കെട്ടിടമാണ് തകർന്നുവീണതെന്ന് ശവകുടീരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പ്രോജക്ട് ഡയറക്ടർ രതീഷ് നന്ദ പറഞ്ഞു. ശവകുടീര സമുച്ചയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് 103 മിനിറ്റ്‌; സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ 10 പ്രധാന പരാമർശങ്ങൾ

Accident Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: