scorecardresearch

നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ ചെന്നൈയിൽ അന്തരിച്ചു

ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു വൈകീട്ടോടെയാണ് മരണം സംഭവിച്ചത്

ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു വൈകീട്ടോടെയാണ് മരണം സംഭവിച്ചത്

author-image
WebDesk
New Update
Nagaland governor Ela Ganesan

ചിത്രം: എക്സ്

നാഗാലാൻഡ് ഗവർണർ ലാ. ഗണേശൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുഴഞ്ഞുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. 80 -ാം വയസിലാണ് അന്ത്യം.

Advertisment

തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് ആയിരുന്ന ലാ ഗണേശൻ ബിജെപി ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2023 ലാണ് നാഗാലാൻഡ് ഗവർണറായി ചുമതലയേറ്റത്. 2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ജൂലൈ മുതൽ നവംബർ വരെ പശ്ചിമ ബംഗാൾ ഗവർണറായും (അധിക ചുമതല) സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ദക്ഷിണേന്ത്യയിലെ പ്രമുഖ ആർ‌എസ്‌എസ് നേതാക്കളിൽ ഒരാളായിരുന്ന ലാ ഗണേശൻ 1990 കളുടെ തുടക്കത്തിലാണ് ആർ‌എസ്‌എസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി ബഹുഭാഷാ പ്രാവീണ്യമുള്ള ഗണേശൻ പാർട്ടിയെ അതിന്റെ ദുഷ്‌കരമായ സമയങ്ങളിൽ നയിച്ച നേതാവാണ്.

ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുമായി ബിജെപി സഖ്യമുണ്ടാക്കിയതും അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. പിന്നീട്, സോ രാമസാമിയോടൊപ്പം, ഡിഎംകെയെ ബിജെപിയിലേക്ക് അടുപ്പിച്ചതിലും ലാ ഗണേശൻ പ്രധാന പങ്കുവഹിച്ചു. തമിഴ്നാട്ടിൽ നിലവിലുള്ള ബിജെപി നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, കരുണാനിധി, ജയലളിത, കമ്മ്യൂണിസ്റ്റ് നേതാക്കൾ തുടങ്ങിയ മറ്റു രാഷ്ട്രീയ നേതാക്കളുമായി വളരെ നല്ല ബന്ധം പുലർത്തിയിരുന്ന നേതാവുകൂടിയായിരുന്നു ലാ ഗണേശൻ.

Advertisment

Read More: കശ്മീരിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 60 കടന്നതായി റിപ്പോർട്ട്; 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

Nagaland Governor Death Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: