scorecardresearch

വിവാഹേതര ബന്ധമെന്ന് സംശയം; അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മകൻ

ഓഗസ്റ്റ് ഒന്നിന് വീട്ടിലെത്തിയ മകൻ തന്നെ ഉപദ്രവിച്ചുവെന്നാണ് അതിജീവിത പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തന്റെ ബുർഖ വലിച്ചൂരിയ ശേഷം മകൻ തന്നെ മുറിയിലിട്ട് മർദ്ദിച്ചതായി അതിജീവിത പറയുന്നു

ഓഗസ്റ്റ് ഒന്നിന് വീട്ടിലെത്തിയ മകൻ തന്നെ ഉപദ്രവിച്ചുവെന്നാണ് അതിജീവിത പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തന്റെ ബുർഖ വലിച്ചൂരിയ ശേഷം മകൻ തന്നെ മുറിയിലിട്ട് മർദ്ദിച്ചതായി അതിജീവിത പറയുന്നു

author-image
WebDesk
New Update
Assault | Rape | iemalayalam

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഡൽഹിയിൽ അമ്മയോട് മകന്റെ കൊടും ക്രൂരത. വർഷങ്ങൾക്ക് മുൻപ് അമ്മയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ അമ്മയെ മകൻ ബലാത്സംഗം ചെയ്തു. സെൻട്രൽ ഡൽഹിയിലെ ഹോസ് ക്വാസി മേഖലയിലാണ് സംഭവം. 72കാരിയാണ് 39കാരനായ മകന്റെ ക്രൂരതയ്ക്ക് ഇരയായത്. രണ്ട് തവണ ഇയാൾ അമ്മയെ ലൈംഗികമായി ഉപദ്രവിച്ചു. പീഡനത്തിന് ശേഷം ഇത് 'നിങ്ങൾക്കുള്ള ശിക്ഷയാണ്' എന്ന് ഇയാൾ പറയുകയും ചെയ്തു. വയോധികയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisment

Also Read:ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്‌ഫോടനം; കത്വയിൽ നാലു മരണം, നിരവധി പേർക്ക് പരിക്ക്

ഭർത്താവിനും മകനും മകൾക്കൊപ്പവുമായിരുന്നു അതിജീവിത കഴിഞ്ഞിരുന്നത്. ഇവരുടെ മറ്റൊരു മകൾ ഭർത്താവിനൊപ്പം ഇതേ മേഖലയിലാണ് താമസം. കഴിഞ്ഞ മാസം പതിനേഴിന് അതിജീവിതയും ഭർത്താവും മകളും സൗദിയിൽ തീർത്ഥയാത്ര പോയിരുന്നു. എട്ട് ദിവസത്തോളം അവർ സൗദിയിൽ തങ്ങി. ഇതിനിടെ മകൻ അച്ഛന് ഫോൺ ചെയ്യുകയും ഉടൻ മടങ്ങി എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

അമ്മയുമായുള്ള ബന്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് അയാൾ പറഞ്ഞത്. താൻ കുട്ടിയായിരുന്ന സമയത്ത് അമ്മയ്ക്ക് മറ്റെരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അച്ഛൻ ജോലിക്ക് പോയിരുന്ന സമയത്താണ് ഇവർ ബന്ധം സൂക്ഷിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു. ഇതിന് ശേഷവും മകൻ ഫോണിലൂടെ ഇതേ ആരോപണം തുടർന്നു. ഇതോടെ കുടുംബം ഡൽഹിയിൽ തിരിച്ചെത്തി.

Advertisment

Also Read:ആരാകും ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി? ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

ഓഗസ്റ്റ് ഒന്നിന് വീട്ടിലെത്തിയ മകൻ തന്നെ ഉപദ്രവിച്ചുവെന്നാണ് അതിജീവിത പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തന്റെ ബുർഖ വലിച്ചൂരിയ ശേഷം മകൻ തന്നെ മുറിയിലിട്ട് മർദ്ദിച്ചതായി അതിജീവിത പറയുന്നു. ഈ സംഭവത്തിന് ശേഷം കുറച്ചുദിവസം മൂത്ത മകൾക്കൊപ്പമാണ് താമസിച്ചത്.

ഓഗസ്റ്റ് പതിനൊന്നിന് വീട്ടിൽ തിരിച്ചെത്തി. ഇതേ ദിവസം വീട്ടിലെത്തിയ മകൻ തന്നോട് സംസാരിക്കണം എന്ന് പറഞ്ഞ് മുറിയിൽ കയറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും ഇവർ പരാതിയിൽ പറഞ്ഞു. അമ്മയാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞ് അപേക്ഷിച്ചു. എന്നാൽ മകൻ കേൾക്കാൻ കൂട്ടാക്കിയില്ല. ഇത് നിങ്ങൾക്കുള്ള ശിക്ഷയാണെന്ന് പറഞ്ഞ് മകൻ മുറിവിട്ടതായും അതിജീവിത പരാതിയിൽ ചൂണ്ടിക്കാട്ടി. 

Also Read:വ്യാപാര കരാറിൽ അനിശ്ചിതത്വം; യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം തൽക്കാലികമായി നിർത്തിവച്ചു

മാനസികമായി തകർന്ന വയോധിക ആദ്യം പരാതിപ്പെടാൻ തയ്യാറായില്ല. ആ സംഭവത്തിന് ശേഷം ഇളയ മകൾക്കൊപ്പമായിരുന്നു ഇവർ കിടന്നുറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ പതിനാലിന് പുലർച്ചെ 3.30 ന് ഇയാൾ വീണ്ടും വീട്ടിലെത്തി. തുടർന്ന് അമ്മയെ പീഡിപ്പിച്ചു. ഇതിന് ശേഷം ഇയാൾ ഇവിടെ നിന്ന് കടന്നു കളഞ്ഞു. ഇതിന് ശേഷമാണ് അതിജീവിത പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64 പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇതിന് ശേഷം നടത്തിയ തിരച്ചിലിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Read More:'അഭിമാന താരകം,' ഇന്ത്യയിൽ മടങ്ങിയെത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗംഭീര സ്വീകരണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: