/indian-express-malayalam/media/media_files/2025/08/17/jammu-kathua-cloudburst-2025-08-17-12-00-12.jpg)
ചിത്രം: എക്സ്
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 65 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് പിന്നാലെ, സംസ്ഥാനത്ത് വീണ്ടും മേഘവിസ്ഫോടനം. ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ടു ചെയ്തു.
രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഗ്രാമത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതായും ഭൂമിക്കും സ്വത്തിനും നാശനഷ്ടമുണ്ടായതായും അധികൃതർ അറിയിച്ചു. പൊലീസിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്‌ഡിആർഎഫ്) സംയുക്ത സംഘം ഞായറാഴ്ച പുലർച്ചെയോടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
ഇതുവരെ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും ആറു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഭരണകൂടത്തിന് നിർദ്ദേശം നൽകി. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്നും പറഞ്ഞു.
Also Read: ആരാകും ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി? ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, കത്വയിലെ സ്ഥിതിഗതികൾ വിലയിരുത്തി. സീനിയർ പൊലീസ് സൂപ്രണ്ടുമായി സംസാരിച്ച അദ്ദേഹം, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു. അതേസമയം, കത്വ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഗാർഡ്, ചാങ്ഡ ഗ്രാമങ്ങളിലും ലഖൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിൽവാൻ-ഹുട്‌ലി പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ഈ പ്രദേശങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കനത്ത മഴയെ തുടർന്ന് മിക്ക ജലാശയങ്ങളുടെയും ജലനിരപ്പ് കുത്തനെ ഉയർന്നതായും ഉഝ് നദി അപകടകരമായ രീതിയിലാണ് ഒഴുകുന്നതെന്നും അധികൃതർ പറഞ്ഞു. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ജലാശയങ്ങളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
Read More: വ്യാപാര കരാറിൽ അനിശ്ചിതത്വം; യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം തൽക്കാലികമായി നിർത്തിവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us