/indian-express-malayalam/media/media_files/2025/08/30/jammu-landslide-2025-08-30-10-14-41.jpg)
ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസി, റംബാൻ ജില്ലകളിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും. അപകടത്തിൽ നിരവധി പേർ മരിച്ചതായും നിരവധി പേരെ കാണാതായതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
Also Read: പ്രതീക്ഷയ്ക്കപ്പുറം ഇന്ത്യയുടെ ജിഡിപി വളർച്ച; ആദ്യപാദത്തിൽ 7.8 ശതമാനം
റിയാസി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചതായാണ് സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നസീർ അഹമ്മദ്, ഭാര്യ, അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ എന്നിവരെയാണ് കാണാതായതെന്നും മരിച്ചിരിക്കാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: എഐ മോഡലുകൾക്കായി കൈകോർത്ത് അംബാനിയും സക്കർബർഗും; ആദ്യഘട്ടം 855 കോടി നിക്ഷേപം
മഹോറിലെ ബദർ ഗ്രാമത്തിൽ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു.
Also Read: ഇന്ത്യയും ജപ്പാനും ഒന്നിച്ചുനിന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാനാകും: മോദി
ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രാജ്ഗഢ് പർവതപ്രദേശത്ത് ഇന്നു പുലർച്ചെ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ കാണാതായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read More:'അങ്കിൾ' വിളി വിനയായി; തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us