/indian-express-malayalam/media/media_files/2025/07/06/jagdeep-dhankhar-2025-07-06-10-05-26.jpg)
ജഗദീപ് ധൻകർ (ഫയൽ ഫൊട്ടോ)
ഡൽഹി: അപ്രതീക്ഷിതമായി ഉപരാഷ്ട്രപതി പദത്തിൽ നിന്നും രാജിവച്ച ജഗദീപ് ധൻകർ, എംഎൽഎ പെൻഷന് അപേക്ഷ നൽകി. 1993 മുതൽ 1998 വരെ രാജസ്ഥാനിലെ കിഷൻഗഡിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്നു ജഗദീപ് ധൻകർ. ഈ കാലയളവിൽ എംഎൽഎയായി പ്രവർത്തിച്ച പെൻഷനാണ് അപേക്ഷ നൽകിയത്.
2003-ലാണ് ജഗ്ദീപ് ധൻകർ ബിജെപിയിൽ ചേരുന്നത്. 2019-ൽ, പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനാകുന്നതുവരെ അദ്ദേഹം എംഎൽഎ പെൻഷൻ വാങ്ങിയിരുന്നു. മുൻ എംപി കൂടിയായ ജഗ്ദീപ് ധൻകറിന് ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവച്ച തീയതി മുതലുള്ള പെൻഷൻ ലഭിക്കും. ഒരുതവണ എംഎൽഎ ആയവർക്ക് പ്രതിമാസം 35,000 രൂപയാണ് പെൻഷനായി ലഭിക്കുക. അധിക കാലാവധിയും പ്രായവും അനുസരിച്ച് ഈ തുക ക്രമേണ വർധിക്കും.
Also Read:ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് നരേന്ദ്ര മോദി, ഇന്ന് വൈകീട്ട് ചൈനയിലെത്തും
70 വയസ്സുനു മുകളിലുള്ളവർക്ക് പെൻഷൻ തുകയിൽ 20 ശതമാനം വർധനവുണ്ട്. മുൻ നിയമസഭാംഗമെന്ന നിലയിൽ 74 കാരനായ ധൻകറിന് പ്രതിമാസം 42,000 രൂപ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ ഉപരാഷ്ട്രപതി, മുൻ പാർലമെന്റ് അംഗം എന്നീ നിലകളിലുള്ള പെൻഷൻ തുകയ്ക്ക് പുറമെയായിരിക്കും ഇത്. രാജസ്ഥാൻ നിയമസഭാ സെക്രട്ടേറിയറ്റ് അപേക്ഷ പരിഗണിക്കാൻ തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ 21-നായിരുന്നു ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. രാജിക്കു പിന്നാലെ പൊതുഇടങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ പൂർണ്ണമായ പിന്മാറ്റം അഭ്യൂഹങ്ങൾക്കും കാരണമായി. ധൻകറിന്റെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
Read More:ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; നിരവധി മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.