scorecardresearch

പിറന്നാൾ സമ്മാനത്തെച്ചൊല്ലി തർക്കം; ഭാര്യയേയും ഭാര്യാമാതാവിനെയും കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തി

കൊലപാതകശേഷം മക്കളുമായി കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി

കൊലപാതകശേഷം മക്കളുമായി കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി

author-image
WebDesk
New Update
Woman daughter stabbed to death in Delhi

കുസും സിൻഹ, പ്രിയ സെഗാൾ

ഡൽഹി: പിറന്നാൾ സമ്മാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. ഡൽഹിയിലെ രോഹിണി സെക്ടർ 17ലാണ് സംഭവം. പ്രിയ സെഗാളും (34), അമ്മ കുസും സിൻഹയുമാണ് (63) കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രിയയുടെ ഭർത്താവായ പ്രതി യോഗേഷ് സെഗാളിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

വ്യാഴാഴ്ച, രോഹിണിയിലെ വീട്ടിൽ മകന്റെ 15-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് യോഗേഷും പ്രിയയും തമ്മിൽ തർക്കമുണ്ടായത്. പിറന്നാൾ ആഘോഷങ്ങൾക്കായി പ്രിയയുടെ അമ്മയും വീട്ടിലെത്തിയിരുന്നു. സമ്മാനത്തെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാനായി കുസും അന്നേദിവസം പ്രിയയ്ക്കും കുടുംബത്തിനുമൊപ്പം അവിടെ തന്നെ തങ്ങുകയായിരുന്നു.

Also Read: ഇന്ത്യക്കാരിയുടെ 'കണ്ണുരുട്ടൽ'; യുകെയിൽ നഴ്സിന് 30 ലക്ഷം നഷ്ടപരിഹാരം

ശനിയാഴ്ച രാവിലെ വീണ്ടും തർക്കമുണ്ടായി. തുടർന്ന് യോഗേഷ് കത്രികകൊണ്ട് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിക്കൊലപ്പെടുത്തുകായയിരുന്നു എന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് യോഗേഷിനെ കസ്റ്റഡിയിലെടുത്തത്. യോഗേഷിനും പ്രിയയ്ക്കും രണ്ട് ആൺമക്കളാണുള്ളത്. 16 കാരനായ മൂത്ത മകൻ സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

Advertisment

ശനിയാഴ്ച ഉച്ചയോടെ പ്രിയയുടെ സഹോദരൻ മേഘ് സിൻഹ അമ്മയെ വിളിക്കാൻ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. വീടിന്റെ വാതിൽ പൂട്ടിക്കിടന്നതും വാതിലിനടുത്ത് രക്തക്കറ കണ്ടതും സംശയത്തിനിടയാക്കി. തുടർന്ന് മറ്റു ബന്ധുക്കളെ വിളിച്ച് പൂട്ടുപൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. വീടിനുള്ളിൽ അമ്മയും സഹോദരിയും രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് മേഘ് സിൻഹ കണ്ടത്. കൊലപാതക ശേഷം യോഗേഷ് കുട്ടികളുമായി കടന്നുകളയുകയായിരുന്നു എന്നാണ് വിവരം.

Also Read: പ്രധാനമന്ത്രി മോദി ചൈനയിൽ; പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇന്ന് നിർണായക ചര്‍ച്ച

കുട്ടികളെ അഭയകേന്ദ്രത്തിൽ പാർപ്പിക്കാൻ ശ്രമിച്ച പ്രതിയെ ടവർ ലൊക്കേഷനടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. പ്രതി ഒരു ജ്വല്ലറിയിലെ ജോലിക്കാരനായിരുന്നെന്നും നിലവിൽ ജോലിക്ക് പോകുന്നില്ലെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച കത്രികയും പ്രതിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും സംഭവസ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബ തർക്കവും ദമ്പതികൾ തമ്മിലുള്ള പതിവ് വഴക്കും കൊലപാതകത്തിനു കാരണമായെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Read More:എംഎൽഎ പെൻഷന് അപേക്ഷയുമായി മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

Delhi Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: