/indian-express-malayalam/media/media_files/2025/09/04/ukaine-russia-war-2025-09-04-14-40-13.jpg)
Russia-Ukraine War Updates
Russia-Ukraine War Updates: മോസ്‌കോ: യുക്രെയ്നിൽ സൈനിക വിന്യാസം നടത്താനുള്ള യുറോപ്യൻ രാജ്യങ്ങളുടെ നീക്കത്തിൽ ശക്തമായ പ്രതികരിച്ച് റഷ്യ. യൂറോപ്യൻ സൈന്യത്തെ യുക്രെയ്‌നിൽ വിന്യസിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ന്റെ പരാമർശത്തിനെതിരെയാണ് റഷ്യ രംഗത്തെത്തിയത്. തങ്ങൾക്ക് ഒരു തരത്തിലും സ്വീകരിക്കാൻ കഴിയുന്നതല്ല ഈ നീക്കമെന്ന റഷ്യൻ പ്രസിഡന്റ് വള്ാദിമർ പുടിൻ പറഞ്ഞു. യുറോപ്യൻ യൂണിയൻ ഇത്തരം നീക്കങ്ങൾക്ക് ശ്രമിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവയും പ്രതികരിച്ചു
Also Read: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
മോസ്‌കോയിലെത്തിയാൽ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി ചർച്ചകൾക്ക് തയ്യാറെന്ന് നേരത്തെ പുടിൻ പറഞ്ഞിരുന്നു. നയതന്ത്ര ചർച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കണം. അല്ലെങ്കിൽ ബലപ്രയോഗത്തിലൂടെ അവസാനിപ്പിക്കേണ്ടി വരുമെന്നും പുടിൻ പറഞ്ഞു. മൂന്നര വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത താൻ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ലെന്ന് പുടിൻ വ്യക്തമാക്കി.
Also Read:റഷ്യയ്‌ക്കെതിരെ മിസൈലുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉക്രെയ്‌നിനെ വിലക്കി അമേരിക്ക
ഒരു സമാധാന കരാറിലും എത്തിയില്ലെങ്കിൽ റഷ്യ സൈനികമായി അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പുടിൻ പറഞ്ഞു. ട്രംപ് അത്തരമൊരു കൂടിക്കാഴ്ച ആവശ്യപ്പെട്ടിരുന്നുവെന്നും അത്തരമൊരു കൂടിക്കാഴ്ച മൂല്യവത്താണെങ്കിൽ സെലെൻസ്‌കി മോസ്‌കോയിലേക്ക് വരാനും പുടിൻ പറഞ്ഞു.
Also Read:സമാധാന നീക്കങ്ങൾക്കിടെ യുക്രെയ്നിൽ കനത്ത ആക്രമണം നടത്തി റഷ്യ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അലാസ്‌കയിൽ കഴിഞ്ഞമാസം പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുടിനും സെലെൻസ്‌കിയും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അദേഹം ആവശ്യപ്പെടുകയും ചെയ്തു. യുക്രെയ്നിലെ പട്ടാള നിയമം അവസാനിപ്പിക്കണമെന്നും പ്രദേശിക പ്രശ്നത്തിൽ ഒരു റഫറണ്ടം നടത്തണമെന്നും പുടിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുക്രെയ്ൻ ആവശ്യം നിരസിച്ചിരുന്നു.
Read More: മോദി-ഷി-പുടിൻ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.