/indian-express-malayalam/media/media_files/2025/07/05/ukraine-2025-07-05-14-45-07.jpg)
Russia-Ukraine War Updates
Russia-Ukraine War Updates: ന്യൂയോർക്ക്: റഷ്യയിലേക്ക് മിസൈൽ ഉപയോഗിക്കുന്നതിൽ നിന്ന ഉക്രെയ്‌നെ വിലക്കി അമേരിക്ക. യുഎസ് നിർമ്മിത ലോംഗ് റേഞ്ച് ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റംസ് ഉപയോഗിക്കുന്നതിൽ നിന്നാണ് ഉക്രെയ്നിനെ പെന്റഗൺ വിലക്കിയത്. ആക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗനമായാണ് അമേരിക്കയുടെ നടപടിയെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
Also Read:യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
മൂന്ന് വർഷം പഴക്കമുള്ള റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇനിയും സാധിക്കാത്തതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരാശനാണെന്നാണ് വിവരം. അടുത്തിടെ ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ, ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ ഉക്രെയ്‌നിൽ നടത്തിയത് ഈ വർഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ്. 574 ഡ്രോണുകളും 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യൻ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രെയ്ൻ എയർ ഫോഴ്‌സ് അറിയിച്ചു.
Also Read:ഉക്രെയ്‌നിൻ കനത്ത ഡ്രോൺ ആക്രമണവുമായി റഷ്യ
ഉക്രെയ്ൻ പടിഞ്ഞാറൻ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ഉക്രെയ്‌ന്റെ പാശ്ചാത്യ സഖ്യകക്ഷികൾ നൽകുന്ന സൈനിക സഹായങ്ങൾ കൈമാറുന്നതും സൂക്ഷിക്കുന്നതും ഈ മേഖലയിലാണെന്നാണ് കരുതപ്പെടുന്നത്. ഉപയോഗിച്ച ഡ്രോണുകളുടെ എണ്ണം പരിഗണിക്കുമ്പോൾ റഷ്യയുടെ ഈ വർഷത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Also Read:സമാധാന നീക്കങ്ങൾക്കിടെ യുക്രെയ്നിൽ കനത്ത ആക്രമണം നടത്തി റഷ്യ
ഉപയോഗിച്ചിരിക്കുന്ന മിസൈലുകളുടെ എണ്ണം പരിഗണിക്കുമ്പോൾ ഈ വർഷത്തെ എട്ടാമത്തെ ഏറ്റവും കടുത്ത ആക്രമണമാണിതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെയും ആളുകൾ അധിവസിക്കുന്ന പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണങ്ങൾ നടന്നത്. റഷ്യയിൽ നിന്ന് തൊടുത്ത മിസൈലുകൾ ഉക്രെയ്‌ന്റെ പടിഞ്ഞാറൻ പ്രദേശത്ത് ഹംഗറിയുടെ അതിർത്തിവരെ എത്തിയെന്നാണ് റിപ്പോർട്ട്.
Read More: ട്രംപിന്റെ നയങ്ങൾ; അമേരിക്കയിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ കുറവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.