/indian-express-malayalam/media/media_files/2025/09/05/tump-putin-zelenski-2025-09-05-16-15-36.jpg)
Ukraine War Updates
Ukraine War Updates: ന്യുയോർക്ക്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി വീണ്ടും പുടിനുമായി ചർച്ചകൾ നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി നടത്തിയ ടെലിഫോൺ ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
എന്നാൽ പുടിനും ട്രംപും തമ്മിലുള്ള പുതിയ ചർച്ചകൾക്ക് നിലവിൽ സാധ്യതയില്ലെന്ന് റഷ്യ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു ചർച്ചയെപ്പറ്റി ചിന്തിച്ചിട്ടില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യയുടെ ഇന്റർഫാക്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാൽ ആവശ്യമെങ്കിൽ അത്തരമൊരു ചർച്ച വേഗത്തിൽ ക്രമീകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:അസ്വീകാര്യം; യുക്രെയ്‌നിലെ യൂറോപ്യൻ സൈനിക വിന്യാസത്തിനെതിരെ റഷ്യ
നേരത്തെ, ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെയുള്ള ഉപരോധത്തിൽ യുഎസിന് ശക്തമായ താക്കീതാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ നൽകിയത്. ട്രംപിൻറെ നയങ്ങളെ രൂക്ഷമായ ഭാഷയിൽ പുടിൻ വിമർശിച്ചിരുന്നു. രണ്ട് കരുത്തരായ ഏഷ്യൻ ശക്തികളെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് അമേരിക്കയുടേതെന്ന് പുടിൻ കുറ്റപ്പെടുത്തി.
Also Read:യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
ഇന്ത്യയെയും ചൈനയെയും വ്യാപാര പങ്കാളികൾ എന്നാണ് പുടിൻ പരാമർശിച്ചത്. അമേരിക്കയുടെ ഏകാധിപത്യ ഭാഷ ഏഷ്യൻ ശക്തികളോട് വേണ്ടെന്നും അധിനിവേശത്തിന്റെ കാലഘട്ടം കഴിഞ്ഞുവെന്നും പുടിൻ കൂട്ടിച്ചേർത്തു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു പുടിന്റെ പ്രതികരണം.
സാമ്പത്തിക സമ്മർദ്ദങ്ങളിലൂടെ ഏഷ്യയിലെ രണ്ട് വലിയ ശക്തികളായ ഇന്ത്യയെയും ചൈനയെയും വരുതിയിൽ നിർത്താനാണ് യുഎസ് ശ്രമിക്കുന്നത്. റഷ്യയുടെ പങ്കാളികളായ ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളെ ദുർബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം പുടിൻ ആരോപിച്ചിരുന്നു.
Read More:ഫാഷൻ ലോകത്തെ ഗോഡ്ഫാദർ ജോർജിയോ അർമാനി ഇനി ഓർമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.