/indian-express-malayalam/media/media_files/2025/09/04/georgio-armani-2025-09-04-20-47-52.jpg)
ജോർജിയോ അർമാനി (Source: X/@PaoloGentilonii)
ലോകത്തിന്റെ ഫാഷൻ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതിയ വിഖ്യാത ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് 91-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ അന്ത്യം. കിങ് ജോർജിയോ എന്നറിയപ്പെടുന്ന അർമാനിയുടെ വിയോഗവാർത്ത അർമാനി ഗ്രൂപ്പാണ് ലോകത്തെ അറിയിച്ചത്.
Also Read:അഫ്ഗാനിസ്ഥാൻ ഭൂകമ്പം; മരണസംഖ്യ 2205 ആയി
അങ്ങേയറ്റം ദു:ഖത്തോടെ അർമാനി ഗ്രൂപ്പ് അതിന്റെ സ്രഷ്ടാവും സ്ഥാപകനും ചാലകശക്തിയുമായ ജോർജിയോ അർമാനിയുടെ വിയോഗം അറിയിക്കുന്നു.'-അർമാനി ഗ്രൂപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. വാർധക്യക സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം വീട്ടിൽ വെച്ചായിരുന്നു.
സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രസങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിയ ഇറ്റാലിയൻ ഡിസൈനറായിരുന്ന ജോർജിയോ അർമാനി ഫാഷൻ രംഗത്തെ ഇറ്റാലിയൻ സ്റ്റെലിന്റെ ഗോഡ്ഫാദർ എന്നാണ് അറിയപ്പെട്ടിരുന്നത്. അർമാനി എക്സ്ചേഞ്ച് ഗ്രൂപ്പ് സ്ഥാപകൻ കൂടിയാണ് ജോർജിയോ ആധുനിക ഇറ്റാലിയൻ ശൈലിക്കും ചാരുതയ്ക്കും പേരുകേട്ട വ്യക്തിയായിരുന്നു.
ഡിസൈനറുടെ കഴിവിനൊപ്പം ഒരു ബിസിനസുകാരന്റെ സൂക്ഷ്മബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു.പ്രതിവർഷം ഏകദേശം 2.3 ബില്യൺ യൂറോ വിറ്റുവരവുള്ള കമ്പനിയായി അർമാനി ഗ്രൂപ്പിനെ അദ്ദേഹം വളർത്തിയെടുത്തു.
Also Read:അസ്വീകാര്യം; യുക്രെയ്‌നിലെ യൂറോപ്യൻ സൈനിക വിന്യാസത്തിനെതിരെ റഷ്യ
ഹൗട്ട്ക്കോച്ചർ, റെഡി മെയ്ഡ് വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ഷൂ, വാച്ചുകൾ, ആഭരണങ്ങൾ, ഫാഷൻ സാധനങ്ങൾ, കണ്ണടകൾ, സൗന്ദര്യവർധക വസ്തുക്കൾ ഹോം ഇന്റീരിയറുകൾ തുടങ്ങിയ വിവിധ മേഖലകൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ചു.
അനാരോഗ്യം കാരണം അദ്ദേഹം ജൂണിൽ നടന്ന മിലാൻ മെൻസ് ഫാഷൻ വീക്കിൽ അർമാനി പങ്കെടുത്തിരുന്നില്ല. അന്ന് കരിയറിൽ ആദ്യമായി ഒരു പ്രധാന ഫാഷൻ ഷോയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. തന്റെ അവസാനാളുകളിലും കമ്പനിക്കും പുതിയ ഫാഷൻ ശേഖരത്തിനും അദ്ദേഹം അക്ഷീണം പ്രവർത്തിച്ചതായി അർമാനി എക്സ്ചേഞ്ച് പ്രസ്താവനയിൽ അറിയിച്ചു.
/filters:format(webp)/indian-express-malayalam/media/media_files/2025/09/04/georgio-armani-2025-09-04-20-51-44.jpg)
ഭൗതികശരീരം സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ മിലാനിൽ പൊതുദർശനത്തിന് വെക്കുമെന്നും, തുടർന്ന് സ്വകാര്യമായി സംസ്‌കാര ചടങ്ങുകൾ നടക്കുമെന്നും അർമാനി ഗ്രൂപ്പ് അറിയിച്ചു.
Read More:പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് ബെൽജിയം; ഇസ്രായേലിന് ഉപരോധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.