/indian-express-malayalam/media/media_files/2025/07/22/gaza1-2025-07-22-19-23-46.jpg)
പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് ബെൽജിയം
ബ്രസൽസ്: പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകാരം നൽകുമെന്ന് വ്യക്തമാക്കി ബെൽജിയം. ഐക്യരാഷ്ട്ര സഭയിൽ ഈ മാസം തന്നെ പലസ്തീന് അംഗീകാരം നൽകുമെന്ന് ബെൽജിയം വിദേശകാര്യ മന്ത്രി മാക്‌സിം പ്രെവോട്ട് വിശദമാക്കി.നേരത്തെ ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ സമാന നീക്കവുമായി എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബെൽജിയവും പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് രംഗത്തെത്തിയത്.
Also Read:യെമനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തത്
അതേസമയം, ഇസ്രായേലിന് മേൽ സമ്മർദ്ദം ശക്തമാക്കാനും ബെൽജിയം തീരുമാനിച്ചു. ഇസ്രായേൽ ഭരണകൂടത്തിന് മേൽ നിയന്ത്രണങ്ങളും ഉപരോധങ്ങളും ബെൽജിയം ഏർപ്പെടുത്തുമെന്ന് മാക്‌സിം പ്രെവോട്ട് വ്യക്തമാക്കി. ഗാസയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഒന്നിന് പുറകേ ഒന്നായി പുറത്ത് വന്നതിന് പിന്നാലെയാണ് ബെൽജിയത്തിന്റെ നീക്കം.
Also Read:ഗാസ സിറ്റിയിൽ വ്യാപക ആക്രമണവുമായി ഇസ്രായേൽ; നഗരം വിട്ടുപോകാൻ ജനങ്ങൾക്ക് നിർദേശം
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേൽ ഗാസയിൽ ചെയ്യുന്നതെന്ന് നേരത്ത ആഗോള തലത്തിൽ വിമർശനം ഉയർന്നിരുന്നു. പലസ്തീനിൽ നടക്കുന്ന മാനുഷിക പ്രതിസന്ധി കണക്കിലെടുത്താണ് ബെൽജിയം ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും പ്രതിരോധ മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കി.
Also Read:ഗാസയിലെ പട്ടിണി മനുഷ്യനിർമിതം; യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ
സെപ്റ്റംബർ ഒൻപത് മുതൽ 23 വരെ ന്യൂയോർക്കിലാണ് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി സമ്മേളനം നടക്കുന്നത്. ഈ സമ്മേളത്തിൽ വെച്ച് പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബെൽജിയത്തിന്റെ നീക്കവും.
അതേസമയം, പലസ്തീനെ അംഗീകരിച്ചുകൊണ്ട് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തുന്നതിൽ ഇസ്രായേലിന് ശക്തമായ എതിർപ്പുണ്ട്. നേരത്തെ ഇത് സംബന്ധിച്ചുള്ള ഫ്രാൻസിന്റെ പ്രഖ്യാപനത്തിനെ വിമർശിച്ച് അമേരിക്കയും രംഗത്തെത്തിയിരുന്നു.
Read More:റഷ്യയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോട്; തീരുവ വിഷയത്തിൽ പ്രതികരണവുമായി സ്കോട്ട് ബെസന്‍റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.