/indian-express-malayalam/media/media_files/2025/07/22/gaza1-2025-07-22-19-23-46.jpg)
Gaza War Updates
Gaza War Updates: ന്യൂയോർക്ക്: ഗാസയിലെ ദാരിദ്രവും ക്ഷാമവും മനുഷ്യനിർമിതമാണെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗ്ൺസിലിലെ അമേരിക്ക ഒഴികെയുള്ള രാജ്യങ്ങൾ ഐക്യകണ്‌ഠ്യേന കുറ്റപ്പെടുത്തി. കഴിഞ്ഞാഴ്ച പുറത്തുവന്ന യുഎൻ ഐപിസി ഡാറ്റ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് രാജ്യങ്ങൾ പറഞ്ഞു. ഗാസയെ സമ്പൂർണ ക്ഷാമമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു കഴിഞ്ഞാഴ്ച പുറത്തുവന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 25 പേർ കൊല്ലപ്പെട്ടു
മിഡിൽ ഈസ്റ്റ് മേഖലയിൽ ഔദ്യോഗികമായി ക്ഷാമം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഓരോ ദിവസവും പോഷകാഹാരക്കുറവ് മൂലം കൂടുതൽ ആളുകൾ മരിക്കുന്നു. അവരിൽ പലരും കുട്ടികളാണ്.ഇത് മനുഷ്യനിർമ്മിത പ്രതിസന്ധിയാണ്. ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന്് സുരക്ഷാ കൗൺസിലെ പതിനാല് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Also Read:ഗാസയിൽ സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ
മേഖലയിൽ അടിയന്തര വെടിനിർത്തൽ പ്രാബല്യത്തിൽ വരണമെന്നും ഹമാസ് തടവിലാക്കിയ ഇസ്രായേൽ ബന്ദികളെ ഉടനടി വിട്ടയ്ക്കണമെന്നും ആവശ്യമുയർന്നു. ഗാസയിലേക്കുള്ള സഹായവിതരണത്തിൽ ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Also Read:ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതി; ഇസ്രയേൽ 60,000 സൈനികരെ വിന്യസിക്കും
അതേസമയം, സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമായ അമേരിക്ക സംയുക്ത പ്രസ്താവനയെ എതിർത്തു. ഗാസയിലെ ക്ഷാമം സംബന്ധിച്ചുള്ള യുഎൻ റിപ്പോർട്ടിന്റെ വിശ്വാസ്യതയെയും സത്യസന്ധതയെയും യുഎന്നിലെ ആക്ടിംഗ് യുഎസ് അംബാസഡർ ഡൊറോത്തി ഷിയ ചോദ്യം ചെയ്തു. ഗാസയിൽ വിശപ്പ് ഒരു യഥാർത്ഥ പ്രശ്‌നമാണെന്നും നിറവേറ്റേണ്ട കാര്യമായ മാനുഷിക ആവശ്യങ്ങളുണ്ടെന്നും നമുക്കെല്ലാവർക്കും അറിയാമെന്നും യുഎസ് പ്രതിനിധി പറഞ്ഞു. എന്നാൽ റിപ്പോർട്ടിൽ അതിവൈകാരികതയുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്.
ഗാസയിലെ പലസ്തീനികളുടെ നാലിലൊന്ന് വരുന്ന 5,14,000 ആളുകൾ പട്ടിണി അനുഭവിക്കുന്നുണ്ടെന്നാണ് യുഎൻ റിപ്പോർട്ട്. സെപ്റ്റംബർ അവസാനത്തോടെ ഇത് 6,41,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഗാസ സിറ്റിയുടെ വടക്കൻ ഗവർണറേറ്റിലെ ഏകദേശം 280,000 ആളുകൾ ഇതിനകം ക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
Read More:വിദ്യാർഥി വിസാ കാലാവധിയിൽ കൂടുതൽ നിയന്ത്രണങ്ങൾക്കൊരുങ്ങി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.