scorecardresearch

Gaza News: ഗാസയിൽ സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ

ഗാസയിലെ ക്ഷാമത്തിന് ഉടനടി പരിഹാരം ഉണ്ടാകണം. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യമാണെന്ന് ഐപിസിയുടെ അൻപത്തിയൊന്ന് പേജുള്ള റിപ്പോർട്ട് പ്രതിപാദിക്കുന്നു

ഗാസയിലെ ക്ഷാമത്തിന് ഉടനടി പരിഹാരം ഉണ്ടാകണം. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യമാണെന്ന് ഐപിസിയുടെ അൻപത്തിയൊന്ന് പേജുള്ള റിപ്പോർട്ട് പ്രതിപാദിക്കുന്നു

author-image
WebDesk
New Update
Gaza Ceasefire

Gaza News Updates

Gaza News Updates:ഗാസയിൽ സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ. യു.എന്റെ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) മേഖലയിൽ സമ്പൂർണ ക്ഷാമം പ്രഖ്യപിച്ചത്. ഗാസയിലെ ജനസംഖ്യയുടെ 54 ശതമാനവും കൊടിയ പട്ടിണിയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Advertisment

Also Read:ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതി; ഇസ്രയേൽ 60,000 സൈനികരെ വിന്യസിക്കും

ഏകദേശം 1.07 ദശലക്ഷം ഗാസ നിവാസികൾ ഒരുനേരം പോലെ ആഹാരം കഴിക്കാനാവാത്ത സ്ഥിതിയിലാണ്. ജനസംഖ്യയുടെ 20 ശതമാനത്തിന് മാത്രമാണ് ഒരുനേരമെങ്കിലും ഭക്ഷണം ലഭിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

ഗാസയിലെ ക്ഷാമത്തിന് ഉടനടി പരിഹാരം ഉണ്ടാകണം. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യമാണെന്ന് ഐപിസിയുടെ അൻപത്തിയൊന്ന് പേജുള്ള റിപ്പോർട്ട് പ്രതിപാദിക്കുന്നു. അതേസമയം, ഐപിസിയുടെ റിപ്പോർട്ടിനെ തള്ളി ഇസ്രായേൽ രംഗത്തെത്തി. പക്ഷാപാതപരവും ഹമാസിന് വേണ്ടി തയ്യാറാക്കിയതാണെന്നുമാണ് ഇസ്രായേലിന്റെ ആരോപണം. 

Advertisment

Also Read:ഗാസ പിടിച്ചെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇസ്രയേൽ

അതേസമയം, വെടിനിർത്തലിനായുള്ള ഖത്തറിന്റെ നിർദേശം ഹമാസ് അംഗീകരിച്ചതിനു പിന്നാലെയാണ് ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രായേൽ തയ്യാറാക്കി. സൈനിക നടപടി ശക്തിപ്പെടുത്താൻ 60,000 സൈനികരെ വിന്യസിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള പദ്ധതിക്കും മന്ത്രാലയം അംഗീകാരം നൽകി.ഗാസ നഗരത്തിൽ നിന്നും തെക്കൻ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:ഗാസയെ ഹമാസിൻറെ കൈകളിൽ നിന്ന് മോചിപ്പിക്കും:നിലപാടിലുറച്ച് ബെഞ്ചമിന്‍ നെതന്യാഹു

നിലവിലെ ഇസ്രയേൽ തീരുമാനം പലസ്തീൻ- ഇസ്രയേൽ സംഘർഷം കൂടുതൽ വഷളാക്കുമെന്നാണ് ലോക രാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. ഇസ്രയേലിന് ഗസയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്നും നേരത്തെ തന്നെ ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു.

Read More:ഗാസ പിടിച്ചെടുക്കാനുള്ള തീരുമാനം; ഇസ്രായേലിൽ പ്രതിഷേധം ശക്തം

Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: