scorecardresearch

Gaza War: ഗാസ പിടിച്ചെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇസ്രയേൽ

60,000ത്തോളം വരുന്ന കരുതൽ സൈനികരെ സെപ്റ്റംബർ ആരംഭത്തോടെ ഗാസയിൽ വിന്ന്യസിക്കുമെന്ന് ഇന്നലെ തന്നെ ഇസ്രയേൽ അറിയിച്ചിരുന്നു

60,000ത്തോളം വരുന്ന കരുതൽ സൈനികരെ സെപ്റ്റംബർ ആരംഭത്തോടെ ഗാസയിൽ വിന്ന്യസിക്കുമെന്ന് ഇന്നലെ തന്നെ ഇസ്രയേൽ അറിയിച്ചിരുന്നു

author-image
WebDesk
New Update
Gaza Ceasefire

Gaza War Updates

Gaza War Updates: ടെൽ അവീവ്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ആദ്യ ഘട്ട ആക്രമണം ആരംഭിച്ചതായി ഇസ്രയേലി സൈന്യം. സെയ്തൂൺ, ജബാലിയ മേഖലയിലേക്ക് തങ്ങളുടെ സൈന്യം നീങ്ങിക്കഴിഞ്ഞെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കറ്റ്സ് സ്ഥിരീകരിച്ചു.

Also Read:ഗാസ യുദ്ധം അവസാനിപ്പിക്കണം; ഇസ്രയേലില്‍ വ്യാപക പ്രതിഷേധം

Advertisment

60,000ത്തോളം വരുന്ന കരുതൽ സൈനികരെ സെപ്റ്റംബർ ആരംഭത്തോടെ ഗാസയിൽ വിന്ന്യസിക്കുമെന്ന് ഇന്നലെ തന്നെ ഇസ്രയേൽ അറിയിച്ചിരുന്നു. സൈന്യം നീക്കം തുടങ്ങിക്കഴിഞ്ഞാൽ ആയിരക്കണക്കിന് പലസ്തീനികൾ ഗാസ സിറ്റിയിൽ നിന്ന് തെക്കൻ ഗസയിലേക്ക് നീങ്ങേണ്ടിവരും. വെടിനിർത്തൽ ധാരണകൾക്ക് തയ്യാറാകാതെ നിഷ്കളങ്കരായ ജനങ്ങൾക്കുമേൽ ക്രൂരമായ യുദ്ധം തുടരാനാണ് ഈ നീക്കത്തിലൂടെ ഇസ്രയേൽ ഉദ്ദേശിക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചു.

Also Read:ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രധാനമന്ത്രിയെ നേരിട്ടു വിളിച്ച് പുടിൻ; വിശദാംശങ്ങൾ പങ്കുവച്ചു

നിലവിലെ ഇസ്രയേൽ തീരുമാനം പലസ്‌തീൻ- ഇസ്രയേൽ സംഘർഷം കൂടുതൽ വഷളാക്കുമെന്നാണ് ലോക രാഷ്‌ട്രങ്ങള്‍ വിലയിരുത്തുന്നത്. ഇസ്രയേലിന് ഗാസയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്നും നേരത്തെ തന്നെ ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു.

Advertisment

നെതന്യാഹുവിൻ്റെ നിർദേശപ്രകാരം ഗാസ ഭരിക്കാൻ രൂപീകരിക്കുന്ന ഏതൊരു സേനയെയും ഒരു ‘അധിനിവേശ’ സേനയായി കണക്കാക്കുമെന്ന് ഹമാസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി ബന്ധമുള്ള ഏതൊരു ഭരണകൂടത്തിനും പലസ്‌തീനികൾക്കിടയിൽ വിശ്വാസം നേടാൻ കഴിയില്ലെന്നും ഇത് കൂടുതൽ സംഘർഷങ്ങൾക്ക് വഴിവയ്ക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Also Read:ഗാസയെ ഹമാസിൻറെ കൈകളിൽ നിന്ന് മോചിപ്പിക്കും:നിലപാടിലുറച്ച് ബെഞ്ചമിന്‍ നെതന്യാഹു

അതേസമയം, ഹമാസ് കടുത്ത സമ്മർദ്ദത്തിലാണെന്ന പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ വെടിനിർത്തൽ ലക്ഷ്യമിട്ട് ഈജിപ്തും ഖത്തറും മുന്നോട്ടുവെക്കുന്ന കരാർ ഹമാസ് അംഗീകരിക്കുന്നുണ്ടെങ്കിലും അവർ കടുത്ത സമ്മർദ്ദത്തിലാണെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ കാണുന്നുണ്ട് അവയിൽ നിന്ന് ഒരുകാര്യം വ്യക്തമാണ് ഹമാസ് കടുത്ത സമ്മർദ്ദത്തിലാണ് എന്നാണ് നെതന്യാഹുവിന്റെ ഓഫീസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

Read More:ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നിലപാടിനോട് ലോകം പ്രതികരിച്ചത് എങ്ങനെ?

gaza war

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: