scorecardresearch

Gaza War: ഗാസ യുദ്ധം അവസാനിപ്പിക്കണം; ഇസ്രയേലില്‍ വ്യാപക പ്രതിഷേധം

ഗാസ സിറ്റി പിടിച്ചെടുക്കാന്‍ തീരുമാനിച്ചതായി നേരത്തെ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇസ്രയേലില്‍ നടന്നുകൊണ്ടിരിക്കുന്നത്

ഗാസ സിറ്റി പിടിച്ചെടുക്കാന്‍ തീരുമാനിച്ചതായി നേരത്തെ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇസ്രയേലില്‍ നടന്നുകൊണ്ടിരിക്കുന്നത്

author-image
WebDesk
New Update
Gaza War

യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിൽ നടന്ന പ്രതിഷേധം (ഫൊട്ടൊ-എക്സ്)

Gaza War Updates: ടെൽഅവീവ്: ഗാസയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം. ഗാസയില്‍ ഹമാസ് പിടിച്ചുവെച്ചിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായാണ് പ്രതിഷേധം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസുമായി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Advertisment

Also Read:ഗാസയെ ഹമാസിൻറെ കൈകളിൽ നിന്ന് മോചിപ്പിക്കും:നിലപാടിലുറച്ച് ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രയേലിന്റെ പതാകയും ബന്ദികളുടെ ഫോട്ടോയും ഉയര്‍ത്തിയാണ് പ്രതിഷേധം. തെരുവുകളിലുടനീളം വിസിലുകളും ഹോണുകളും ഡ്രമ്മുകളും ഉപയോഗിച്ച് കൊണ്ടുള്ള പ്രതിഷേധങ്ങളും നടന്നു. ജെറുസലേമിനും തെല്‍ അവീവിനും ഇടയിലുള്ള തെരുവുകളും ഹൈവേകളും തടഞ്ഞും പ്രതിഷേധം സംഘടിപ്പിച്ചു. ബന്ദികളുടെ കുടുംബം ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ അനുവദിക്കുമെന്ന് നേരത്തെ തന്നെ വിവിധ കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഇന്ന് ഉച്ച വരെ 38 പ്രതിഷേധക്കാരെ ഇസ്രയേല്‍ പൊലീസ് തടവിലാക്കി. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് വലിച്ച് കൊണ്ടുപോയി. ഹമാസിനെ തോല്‍പ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ പറയുന്നവര്‍ ബന്ദിമോചനം വൈകിപ്പിക്കുകയാണെന്നും ഹമാസിന് നിലപാട് കടുപ്പിക്കാൻ അവസരം ഒരുക്കുകയാണെന്നും നെതന്യാഹു മന്ത്രിസഭയില്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് സംഭവിച്ച ഭീകരത ആവര്‍ത്തിക്കുമെന്ന ഉറപ്പ് നല്‍കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ഗാസ പിടിച്ചെടുക്കാനുള്ള തീരുമാനം; ഇസ്രായേലിൽ പ്രതിഷേധം ശക്തം

Advertisment

ഗാസ സിറ്റി പിടിച്ചെടുക്കാന്‍ തീരുമാനിച്ചതായി നേരത്തെ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇസ്രയേലില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനം ബന്ദികളായിരിക്കുന്നവരുടെ ജീവന് ആപത്താണെന്ന ഭയം ഇസ്രയേലികള്‍ക്കുണ്ട്. ഗാസയില്‍ നിലവില്‍ 50 ബന്ദികളാണുള്ളത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രയേല്‍ സര്‍ക്കാരിന്റെ വിശ്വാസം.

Also Read: ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നിലപാടിനോട് ലോകം പ്രതികരിച്ചത് എങ്ങനെ?

അതേസമയം, ഗാസയിലുള്ളവരെ മറ്റൊരിടത്ത് പുനരധിവസിപ്പിക്കാനുള്ള ഇസ്രായേലിൻറെ പദ്ധതിയെ എതിർത്ത് ഹമാസ് രംഗത്തെത്തി. വംശഹത്യയുടെപുതിയ രൂപമാണ് ഇസ്രായേൽ ഇതിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി.തങ്ങളുടെ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനുള്ള ഇസ്രായേലിൻറെ തന്ത്രമാണിതെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

Read More: ട്രംപ്- പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സെലെൻസ്‌കി അമേരിക്കയിലേക്ക്

gaza war

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: