/indian-express-malayalam/media/media_files/2025/07/22/gaza1-2025-07-22-19-23-46.jpg)
Gaza News Updates
Gaza News Updates: കഴിഞ്ഞ ദിവസമാണ് ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ തീരുമാനത്തിന് ഇസ്രായേൽ ഭരണകൂടം അനുമതി നൽകിയത്. വ്യാഴാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന് ഉള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിതെളിയിച്ച നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ മറ്റ് ലോകരാഷ്ട്രങ്ങൾ ഞെട്ടലോടെയാണ് ശ്രവിച്ചത്.
Also Read:ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ നിർദേശത്തിന് അംഗീകാരം നൽകി ഇസ്രായേൽ
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. ഇസ്രായേൽ പൗരൻമാരെ ഹമാസ് ആക്രമിക്കുന്നത് തടയുന്നതിനൊപ്പം ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുമാണ് അമേരിക്കയുടെ ശ്രമമെന്നും വാൻസ് വ്യക്തമാക്കി.
ഇസ്രായേലിന്റെ പ്രഖ്യാപനത്തിൽ ചൈന അതീവ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും അടിയന്തര വെടിനിർത്തലിനും ചൈന ആഹ്വാനം ചെയ്തു. ഇസ്രായേൽ നിലപാട് മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി.
Also Read:ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; പത്ത് മരണം
ഇസ്രായേലിന്റെ പ്രഖ്യാപനത്തെ നിരാകരിച്ചാണ് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തിയത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നു. വെടിനിർത്തൽ ചർച്ചകൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു. നിലവിലെ പ്രഖ്യാപനം ഇസ്രായേൽ യൂറോപ്യൻ യൂണിയൻ നയതന്ത്രബന്ധത്തെ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റേത് തെറ്റായ പ്രഖ്യാപനമാണെന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു. ബന്ദികളെ കൂടുതൽ അപകടത്തിലാക്കുന്നതാണ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ നീക്കത്തെ ശക്തമായി ഫ്രാൻസ് അപലപിച്ചു. വിനാശകരമായ സാഹചര്യം ഇത് സൃഷ്ടിക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് എക്സിൽ കുറിച്ചു.
Also Read:ഗാസയിൽ പട്ടിണിയില്ലെന്ന് ഇസ്രായേൽ വാദം തള്ളി ട്രംപ്
ഇസ്രായേലിന്റേത് തെറ്റായ തീരുമാനമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ കൂടുതൽ ആക്രമങ്ങൾക്ക് ഇത് കാരണമാകുമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസ് പറഞ്ഞു. ഇസ്രായേൽ തങ്ങളുടെ പ്രഖ്യാപനം പിൻവലിക്കണമെന്ന് ഡെൻമാർക്ക് ആവശ്യപ്പെട്ടു.
ഇസ്രായേൽ പദ്ധതിയെ ശക്തമായി അപലപിച്ച് ജോർദാനും രംഗത്തെത്തി. ഇസ്രായേലിന്റെ പ്രഖ്യാപനത്തിൽ ശക്തമായ പ്രതിഷേധം സൗദി അറേബ്യ അറിയിച്ചു. വംശീയ ഉത്മുലനത്തിനാണ് ഇതിലൂടെ ഇസ്രായേൽ ശ്രമിക്കുന്നതെന്നും സൗദി ആരോപിച്ചു. ഇസ്രായേൽ നിലപാടിനെ വിമർശിച്ച തുർക്കിയും രംഗത്തെത്തി.
Read More: ലോകം കാത്തിരുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.