/indian-express-malayalam/media/media_files/2025/06/07/tb34wQKjIEKFyXBkk7jA.jpg)
ബെഞ്ചമിൻ നെതന്യാഹു
Gaza News: ടെൽഅവീവ്: ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ പദ്ധതിയ്ക്ക് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത. വ്യാഴാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിൽ ഗാസയിലെ മുഴുവൻ പ്രദേശത്തിന്റെയും നിയന്ത്രണം തിരിച്ചുപിടിയ്ക്കാനും പിടിച്ചെടുക്കുന്ന പ്രദേശം സൗഹൃദ അറബ് സേനയ്ക്ക് കൈമാറാനും തീരുമാനിച്ചെന്ന് നെതന്യാഹു പറഞ്ഞു.
Also Read: ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; പത്ത് മരണം
അതേസമയം, പുതിയ തീരുമാനം ഹമാസ് ബന്ദികളാക്കിയിരിക്കുന്ന 20ഓളം പേരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ആശയങ്കയും നിലനിൽക്കുന്നുണ്ട്. രണ്ട് വർഷത്തിലേറെയായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈന്യത്തെ ഇത് കൂടുതൽ സമ്മർദത്തിലാക്കുമെന്ന് ഇസ്രായേലിലെ ഒരു ഉന്നത സൈനിക ജനറലിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മന്ത്രിസഭയുടെ തീരുമാനം ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ അപകടത്തിലാക്കുമെന്ന് ആശങ്കയുയർത്തി ബന്ദികളുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ബന്ദികളിൽ ചിലരുടെ കുടുംബാംഗങ്ങൾ ജറുസലേമിൽ നടന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിന് പുറത്ത് പ്രതിഷേധിച്ചു.
Also Read:ഗാസയിൽ പട്ടിണിയില്ലെന്ന് ഇസ്രായേൽ വാദം തള്ളി ട്രംപ്
ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗാസയിൽ നടത്തിയ യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.യുദ്ധം തുടങ്ങിയതിന് ശേഷം ഗാസയിൽ എത്രപേർ താമസിക്കുന്നുണ്ടെന്ന് കാര്യത്തിൽ പോലും വ്യക്തതയില്ല.
യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ലക്ഷക്കണക്കിന് ആളുകൾ ഗാസ നഗരം വിട്ട് പലായനം ചെയ്തിരുന്നെങ്കിലും ഈ വർഷം തുടക്കത്തിൽ ഒരു വെടിനിർത്തൽ പ്രാബ്യലത്തിൽ വന്നതിന് പിന്നാലെ പലരും തിരികെയെത്തിയിരുന്നു.
Also Read:പലസ്തീനെ രാജ്യമായി അംഗീകരിക്കും; നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്
അതേസമയം, ഇസ്രായേലിൻറെ പുതിയ പ്രഖ്യാപനത്തോട് അമേരിക്ക ഉൾപ്പടെയുള്ള അന്താരാഷ്ട്ര സമൂഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുന്ന പ്രഖ്യാപനമാണ് ഇസ്രായേലിൻറെ ഭാഗത്ത് നിന്നുണ്ടായതെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, വ്യാഴാഴ്ച തെക്കൻ ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 42 പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആശൂപത്രികൾ നൽകുന്ന വിവരം.
Read More: തീരൂവ ചർച്ചകളിൽ തീരുമാനം ഉണ്ടാകും വരെ ഇന്ത്യയുമായി ചർച്ചയില്ല: ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.