scorecardresearch

തീരൂവ ചർച്ചകളിൽ തീരുമാനം ഉണ്ടാകും വരെ ഇന്ത്യയുമായി ചർച്ചയില്ല: ഡൊണാൾഡ് ട്രംപ്

റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ പ്രഖ്യാപിച്ച 50 ശതമാനം തീരുവ ഓഗസ്റ്റ് 27-നാണ് നിലവിൽ വരിക

റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ പ്രഖ്യാപിച്ച 50 ശതമാനം തീരുവ ഓഗസ്റ്റ് 27-നാണ് നിലവിൽ വരിക

author-image
WebDesk
New Update
Trump on syria attack

ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: തീരുവ ചർച്ചകളിൽ തീരുമാനമാകും വരെ ഇന്ത്യയുമായി തുടർ വ്യാപാര ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് പ്രതികരണം. ഓഗസ്റ്റ് അവസാന വാരം അമേരിക്കൻ സംഘം വ്യാപാര ചർച്ചകൾക്കായി എത്താനായിരുന്നു ധാരണ.

Advertisment

Also Read:എന്തു വില കൊടുക്കാനും തയ്യാർ, രാജ്യതാൽപര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്; ട്രംപിന് മറുപടിയുമായി മോദി

അമേരിക്കൻ പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും തമ്മിൽ അടുത്തയാഴ്ച യുഎഇയിൽ കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ വെടിനിർത്തലിനായി ട്രംപ് റഷ്യയ്ക്ക് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. പുടിന്റെ വിദേശകാര്യ ഉപദേശകൻ യൂറി ഉഷാകോവ് ആണ് കൂടിക്കാഴ്ചയുടെ വിവരം സ്ഥിരീകരിച്ചത്. ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read:  അന്യായം, യുക്തിരഹിതം; ട്രംപിന്റെ 50ശതമാനം തീരൂവയിൽ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

Advertisment

അതേസമയം ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടയിലും, റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതൽ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ പ്രഖ്യാപിച്ച 50 ശതമാനം തീരുവ ഓഗസ്റ്റ് 27-നാണ് നിലവിൽ വരിക. മറ്റു പല രാജ്യങ്ങളും റഷ്യയിൽ നിന്നും എണ്ണ വാങ്ങുമ്പോൾ ഇന്ത്യയ്ക്കു മേൽ മാത്രം അധിക തീരുവ ചുമത്തുന്നത് അന്യായമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

Also Read:ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; പത്ത് മരണം

യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.

Read More: വ്‌ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്; ഓഗസ്റ്റ് അവസാനത്തോടെ സന്ദർശനം

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: