/indian-express-malayalam/media/media_files/2025/08/07/trump-modi-2025-08-07-09-02-09.jpg)
ട്രംപിൻറെ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
Trump Tarrif on india: ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ കൂടി ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രസർക്കാർ. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Also Read:ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്; തീരുവ 50 ശതമാനമാക്കി ഉയർത്തി
ഇന്ത്യയുടെ ഊർജ ഇറക്കുമതി വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയും ഊർജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയുമാണ്. അതുകൊണ്ടു തന്നെ യുഎസ് നടപടി അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.സമീപകാലത്ത്, റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ യുഎസ് ലക്ഷ്യംവെക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ ഇറക്കുമതി, വിപണിയിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഊർജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ഉള്ളതാണ്. മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയതാൽപര്യം മുൻനിർത്തി ചെയ്യുന്ന അതേ നടപടികളുടെ പേരിൽ ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയ യുഎസ് നടപടി അത്യന്ത്യം ദൗർഭാഗ്യകരമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Also Read:ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; പത്ത് മരണം
കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതാണ് പിഴ ചുമത്താൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തിൽ വരുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് ട്രംപ് അധിക തീരുവയുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്.
പുതിയ ഉത്തരവോടെ, യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങളും 50 ശതമാനം തീരുവ നേരിടേണ്ടിവരും. ട്രംപ് ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് ഏഴ് മുതലും, പുതിയ തീരുവ 21 ദിവസത്തിനു ശേഷവും പ്രാബല്യത്തിൽ വരും. ഇതിനകം ഗതാഗതത്തിലുള്ള ചരക്കുകൾ ഒഴികെ, യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവ ബാധകമാകുമെന്ന് എക്‌സിക്യൂട്ടീവ് ഉത്തരവിൽ വ്യക്തമാക്കുന്നു.
Also Read:ഷാങ്ഹായ് ഉച്ചകോടി: ഗാൽവാൻ സംഘർഷത്തിനു ശേഷം ആദ്യമായി പ്രധാനമന്ത്രി ചൈനയിലേക്ക്
അതേസമയം, ട്രംപിന്റെ നടപടിയിൽ റിപ്പബ്ലിക്കൻ പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ വ്യാപക എതിർപ്പുയരുന്നുണ്ട്. ഇന്ത്യയെ പോലെ ദക്ഷിണേഷ്യയിലെ പ്രബലമായ രാജ്യവുമായി സംഘർഷത്തിൽ ഏർപ്പെടുന്നത് അമേരിക്കൻ നയങ്ങൾക്ക് തിരിച്ചടിയാകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ അഭിപ്രായമുയരുന്നുണ്ട്. നേരത്തെ, ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തിയിരുന്നു.
Read More: പഠനം നിഷേധിച്ച് താലിബാൻ; ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ തേടി അഫ്ഗാനിലെ പെൺകുട്ടികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.