/indian-express-malayalam/media/media_files/ANcS39stAsixqQUj3tlS.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലെ ടിയാൻജിൻ നഗരത്തിലാണ് ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടി നടക്കുക. 2020 ലെ ഗാൽവാൻ സംഘർഷത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദർശനമായിരിക്കും ഇത്.
Also Read: സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്റെ പേരു നൽകാമെന്ന് സുപ്രീം കോടതി; എഐഎഡിഎംകെ എംപിയ്ക്ക് 10 ലക്ഷം പിഴ
2019 ലായിരുന്നു പ്രധാനമന്ത്രി അവസാനമായി ചൈന സന്ദർശിച്ചത്. അതേസമയം, കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ നേരിൽകണ്ടിരുന്നു. കസാനിലെ നിർണായക കൂടിക്കാഴ്ചയ്ക്കു ശേഷം, ലഡാക്കിലെ ഡെപ്സാങ്, ഡെംചോക്ക് സൈനിക കേന്ദ്രങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള പദ്ധതികൾ ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു.
Also Read: പഠനം നിഷേധിച്ച് താലിബാൻ; ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ തേടി അഫ്ഗാനിലെ പെൺകുട്ടികൾ
ജൂലൈയിൽ ചൈന സന്ദർശിച്ച വേളയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും പ്രസിഡന്റ് ജിൻപിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധത്തിലെ സമീപകാല വികസനങ്ങൾ അറിയിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Read More: പ്രളയം വീട്ടുപടിക്കലെത്തിയപ്പോൾ ആരതിയും പാലഭിഷേകവും; ചർച്ചയായി പോലീസുകാരന്റെ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.