scorecardresearch

പ്രളയം വീട്ടുപടിക്കലെത്തിയപ്പോൾ ആരതിയും പാലഭിഷേകവും; ചർച്ചയായി പോലീസുകാരന്റെ വീഡിയോ

പ്രളയജലം വീട്ടുപടിക്കൽ എത്തിയപ്പോൾ പാലും പൂക്കളും ഉപയോഗിച്ച് ആരതി നടത്തുന്ന ചന്ദ്രദീപ് നിഷാന്തിന്റെ നിരവധി വീഡിയോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

പ്രളയജലം വീട്ടുപടിക്കൽ എത്തിയപ്പോൾ പാലും പൂക്കളും ഉപയോഗിച്ച് ആരതി നടത്തുന്ന ചന്ദ്രദീപ് നിഷാന്തിന്റെ നിരവധി വീഡിയോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

author-image
WebDesk
New Update
up police

പ്രളയജലത്തിൽ ചന്ദ്രദീപ് നിഷാദ് (ഫൊട്ടൊ കടപ്പാട്: ഇൻസ്റ്റാഗ്രാം)

പ്രയാഗ്‌രാജ്: പ്രളയക്കെടുതിയിലാണ് ഉത്തർപ്രദേശിലെ മിക്ക ജില്ലകളും. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്തമഴയിൽ ഗംഗയും യമുനയും കരകവിഞ്ഞതോടെയാണ് യുപിയിലെ മിക്ക ജില്ലകളും വെള്ളത്തിനിടയിലായത്. എന്നാൽ, പ്രളയജലം വീട്ടുപടിക്കൽ എത്തിയപ്പോൾ ആരതിയും പാലഭിഷേകവും നടത്തിയ യുപിയിൽ നിന്നുള്ള പോലീസുകാരന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

Advertisment

അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പേഴ്‌സൺ സെക്യുരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന ചന്ദ്രദീപ് നിഷാദ് എന്ന് സബ് ഇൻസ്‌പെക്ടറാണ് പ്രളയജലത്തിൽ പാലഭിക്ഷേകം നടത്തിയത്. പ്രയാഗ് രാജിലാണ് ഇയാളുടെ വീട്. പ്രളയജലം വീട്ടുപടിക്കൽ എത്തിയപ്പോൾ പാലും പൂക്കളും ഉപയോഗിച്ച് ആരതി നടത്തുന്ന ചന്ദ്രദീപ് നിഷാന്തിന്റെ നിരവധി വീഡിയോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

Also Read:ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടായത് അതീവ പരിസ്ഥിതി ദുർബല മേഖലയിൽ

"ചന്ദ്രദീപ് നിഷാന്ത് തന്നെയാണ് ഈ വീഡിയോകൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ ഞാൻ ഡ്യൂട്ടിക്കായി പോകുമ്പോൾ ഗംഗാ മാതാവ് ഞങ്ങളുടെ വീട്ടുവാതിൽക്കൽ എത്തി. ഞങ്ങൾ വാതിൽക്കൽ പ്രാർത്ഥനകൾ അർപ്പിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ജയ് ഗംഗാ മായ"-ചന്ദ്രദീപ് നിഷാന്ത് തന്റെ പോസ്റ്റിന് അടിക്കുറിപ്പ് നൽകി.

Advertisment

Also Read:ഇത് ദൈവാനുഗ്രഹം; പ്രളയബാധിത പ്രദേശത്ത് വിചിത്ര പ്രതികരണവുമായി മന്ത്രി

മറ്റൊരു വീഡിയോയിൽ നിഷാദ് തന്റെ വീടിനുള്ളിൽ അരയോളം വെള്ളക്കെട്ടിലൂടെ നടന്ന് ഗംഗാ മാതാവിനോട് പ്രാർത്ഥിക്കുന്നത് കാണാം." ഇന്ന്, ഗംഗാ മാതാവ് എന്റെ വീട്ടിലേക്ക് പൂർണ്ണമായും പ്രവേശിച്ചു. ഞാൻ എന്റെ വീടിനുള്ളിൽ വിശ്വാസത്തിന്റെ ഒരു സ്‌നാനം നടത്തി".- അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.

Also Read:ഉള്ളുലഞ്ഞ് ഉത്തരാഖണ്ഡ്; മേഘ വിസ്‌ഫോടനത്തിൽ കാണാതായത് 60 പേരെ

ചന്ദ്രദീപ് നിഷാന്തിന്റെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ചിലർ പോലീസുകാരന്റെ ഭക്തിയെ പ്രശംസിച്ച് രംഗത്തെത്തിയപ്പോൾ മറ്റ് ചിലർ പ്രളയത്തിന്റെ ഗൗരവത്തെ കുറച്ചുകാണിക്കാനുള്ള ശ്രമമാണെന്ന് വിമർശനം ഉന്നയിച്ചു. 

ആഗ്ര, ചിത്രകൂട്, ഘാസിപ്പൂർ, ചന്ദോലി തുടങ്ങി 17 ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷം. കനത്ത മഴയിൽ ഗംഗ, യമുന നദികൾ കരകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. നിരവധി ആളുകളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് സർക്കാർ സംവിധാനങ്ങൾ മാറ്റിപാർപ്പിച്ചിരിക്കുന്നത്.

Read More: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; ഒരു ഗ്രാമം ഒലിച്ചുപോയി

Flood Uttar Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: