/indian-express-malayalam/media/media_files/2025/08/06/up-minister-2025-08-06-12-48-35.jpg)
യുപി മന്ത്രി സഞ്ജയ് നിഷാദ് പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ (ഫൊട്ടൊ കടപ്പാട്-എക്സ്)
ലക്‌നൗ: പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനത്തിനെത്തിയ മന്ത്രിയുടെ വിചിത്ര വാക്കുകൾ രാജ്യമാകെ ചർച്ചയാവുകയാണ്. ഉത്തർപ്രദേശിലെ കാൺപൂരിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിയുടെ വാക്കുകളാണ് ഇതിനോടകം ചർച്ചയാകുന്നത്. പ്രളയം ദൈവാനുഗ്രഹമാണെന്നാണ് കാൺപൂർ ദേഹാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച സംസ്ഥാന മന്ത്രി സഞ്ജയ് നിഷാദിന്റെ വാദം.
Also Read:റിപ്പോ നിരക്കിൽ മാറ്റമില്ല; 5.50 ശതമാനം തുടരും
കഴിഞ്ഞ ദിവസമാണ് മന്ത്രി പ്രളയബാധിത മേഖലകൾ സന്ദർശിച്ചത്. "ഇത് പ്രളയമല്ല. ഇവിടെയുള്ളവർ ഗംഗയുടെ മക്കളാണ്. മക്കളുടെ കാൽപാദങ്ങൾ കഴുകുവാൻ ഗംഗനദി നിങ്ങളുടെ വീട്ടുവാതിക്കൽ എത്തിയതാണ്. ഇത് നിങ്ങളെ നേരിട്ട് സ്വർഗത്തിലേക്ക് കൊണ്ടുപോകും"- പ്രളയബാധിത മേഖലകൾ സന്ദർശിച്ചക്കുന്നതിനിടെ മന്ത്രി സഞ്ജയ് നിഷാദ് പറഞ്ഞു. തങ്ങളുടെ ദുരിതങ്ങൾ പ്രദേശവാസികൾ മന്ത്രിയോട് വിവരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിചിത്രവാദം.
Also Read:ഉള്ളുലഞ്ഞ് ഉത്തരാഖണ്ഡ്; മേഘ വിസ്‌ഫോടനത്തിൽ കാണാതായത് 60 പേരെ
ഉത്തർപ്രദേശിലെ നിഷാദ് പാർട്ടിയുടെ തലവനാണ് സഞ്ജയ് നിഷാദ്. ഉത്തർപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല ഇദ്ദേഹത്തിനാണ്. മന്ത്രിയുടെ പരാമർശത്തിൽ വ്യാപക പ്രതിഷേധമാണ് ഉത്തർപ്രദേശിൽ നിന്നുതന്നെ ഉണ്ടാകുന്നത്. മന്ത്രി തങ്ങൾക്കൊപ്പം താമസിച്ച് ഗംഗയുടെ അനുഗ്രഹം വാങ്ങാനാണ് മന്ത്രിയുടെ പരാമർശത്തിൽ ഗ്രാമവാസികളുടെ പ്രതികരണം.
അതേസമയം, സംഭവം വിവാദമായതോടെ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. സദുദ്ദേശപരമായി മാത്രമാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് മന്ത്രിയുടെ വാദം. "വെള്ളപ്പൊക്കം ഒരു പ്രകൃതി ദുരന്തമാണ്. ജനങ്ങളെ സഹായിക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇതിനാപ്പം ജനങ്ങൾക്ക് വേണ്ടി നല്ല ചിന്തകൾ ഉയർത്തിക്കാട്ടേണ്ടതുണ്ട്. അതാണ് ഞാൻ ചെയ്തത്. നമുക്ക് വെള്ളം തടയാൻ കഴിയില്ല, ഇത് ഒരു ദിവസത്തെയോ ഒരു വർഷത്തെയോ പ്രശ്‌നമല്ല. അവർക്ക് വൈകാരിക പിന്തുണ നൽകാൻ ഞാൻ ശ്രമിക്കുകയായിരുന്നു"- സഞ്ജയ് നിഷാദ് എക്‌സ്പ്രസിനോട് പറഞ്ഞു.
Also Read: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി
അതേസമയം, ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാണ്. ആഗ്ര, ചിത്രകൂട്, ഘാസിപ്പൂർ, ചന്ദോലി തുടങ്ങി 17 ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷം. കനത്ത മഴയിൽ ഗംഗ, യമുന നദികൾ കരകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. നിരവധി ആളുകളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് സർക്കാർ സംവിധാനങ്ങൾ മാറ്റിപാർപ്പിച്ചിരിക്കുന്നത്.
Read More: കുറ്റപ്പെടുത്തലുകൾക്കിയിലും ദി ട്രംപ് ഓർഗനൈസേഷന് ഇന്ത്യൻ വിപണയിൽ വൻ നേട്ടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us