scorecardresearch

Uttarakhand Flash Flood: ഉള്ളുലഞ്ഞ് ഉത്തരാഖണ്ഡ്; മേഘ വിസ്‌ഫോടനത്തിൽ കാണാതായത് 60 പേരെ

സൈന്യം എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മേഖലയിൽ ഇപ്പോഴും കനത്തമഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

സൈന്യം എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മേഖലയിൽ ഇപ്പോഴും കനത്തമഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

author-image
WebDesk
New Update
Uttarakhand flash flood

മേഘ വിസ്‌ഫോടനത്തിൽ കാണാതായത് 60 പേരെ

Uttarakhand Flash Flood Updates: ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തിൽ കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തന ദൗത്യം തുടരുന്നു. അറുപതോളം ആളുകളെയാണ് കാണാതായത്. ഇതിൽ സെനികരും ഉൾപ്പെടുന്നുണ്ട്. 

Advertisment

Also Read:ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഏകദേശം 50ഓളം വീടുകൾ പൂർണമായി ഒലിച്ചുപോയെന്ന് എൻ.ഡി.ആർ.എഫ് ഡി.ഐ.ജി. മൊഹ്‌സെൻ ഷാഹിദി പറഞ്ഞു. പത്ത് സൈനികരെയാണ് കാണാതായതെന്നും അദ്ദേഹം പറഞ്ഞു. 

സൈന്യം എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മേഖലയിൽ ഇപ്പോഴും കനത്തമഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കനത്തമഴയെത്തുടർന്ന് എസ്ഡിആർഎഫിന്റെ ഒരു സംഘം ഋഷികേശിൽ കുടുങ്ങി.

Advertisment

Also Read:ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; ഒരു ഗ്രാമം ഒലിച്ചുപോയി

പ്രദേശത്ത് നിന്ന് ഇതുവരെ 130 ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വിവിധ ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്തമഴയും മണ്ണിടിച്ചിലും കാരണം ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. എയർ ലിഫ്റ്റിങിനായി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററുകളും ഇന്ന് ഉത്തരകാശിയിൽ എത്തിയേക്കും.

Also Read: വായ്പാതട്ടിപ്പ്; അനിൽ അംബാനി ഇ.ഡി.യ്ക്ക് മുമ്പിൽ ഹാജരായി

ഉത്തരാഖണ്ഡിലെ നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. മേഘവിസ്‌ഫോടനത്തിൽ വൻ നാശനഷ്ടം ഉണ്ടായ ധരാലി ഗ്രാമം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഇന്ന് സന്ദർശിച്ചേക്കും. ഇന്നലെ ഉച്ചയോടെയാണ് ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം ഉണ്ടായത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സാഹചര്യങ്ങൾ വിലയിരുത്തി.

Read More: ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

Uttarakhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: