scorecardresearch

Uttarakhand Flash Flood: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; ഒരു ഗ്രാമം ഒലിച്ചുപോയി

Uttarakhand Flash Flood: ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം

Uttarakhand Flash Flood: ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം

author-image
WebDesk
New Update
Uttarakhand flash flood

ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൻറെ ദൃശ്യങ്ങൾ

Uttarakhand Flash Flood: ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ ധരാലി എന്ന് ഗ്രാമത്തിൻറെ ഒരുഭാഗം പൂർണമായി ഒലിച്ചുപോയെന്നാണ് റിപ്പോർട്ടുകൾ. 

Advertisment

Also Read:ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

രക്ഷാപ്രവർത്തകർ പ്രളയ സ്ഥലത്തേക്ക് തിരിച്ചെന്നാണ് വിവരം. ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Also Read:ധർമ്മസ്ഥലയിൽ കൂടുതൽ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി; പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കുഴിച്ചിട്ടെന്ന് അവകാശവാദം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികൾ കരകവിഞ്ഞൊഴുകി. കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.

Advertisment

Also Read:ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ. നൈനിത്താൽ ഹൽദ്വാനി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയത്.

Read More:യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ലായിരുന്നു; രാഹുലിന് സുപ്രീം കോടതിയുടെ വിമർശനം

Utharakhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: