/indian-express-malayalam/media/media_files/2025/07/29/rahul-gandhi-2025-07-29-07-57-34.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരായ പരാമർശത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. രാഹുലിന്റെ പരാമർശത്തിലെടുത്ത അപകീർത്തി കേസിലെ നടപടികൾ സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളിലാണ് സുപ്രീം കോടതി വിയോജിപ്പ് പ്രകടിപ്പിച്ചത്. 2020-ലെ ഗാൽവാൻ സംഘർഷത്തെയും ഇന്ത്യൻ സൈനികരുടെ മരണത്തെയും കുറിച്ചായിരുന്നു രാഹുലിന്റെ പരാമർശം. സംഘർഷത്തിൽ ചൈന ​ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശം കൈയടക്കിയെന്നും രാഹുൽ പറഞ്ഞിരുന്നു.
Also Read: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
ഇന്ത്യൻ പ്രദേശം ചൈന കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാമെന്നും നിങ്ങൾ അവിടെ ഉണ്ടായിരുന്നോ എന്നും, രണ്ടംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ദീപങ്കർ ദത്ത, രാഹുലിനായി ഹാജരായ അഭിഭാഷകൻ എ.എം സിംഗ്വിയോട് ചോദിച്ചു.
നിങ്ങളുടെ പക്കൽ വിശ്വസനീയമായ എന്തെങ്കിലും തെളിവുണ്ടോ എന്നും ഒന്നും ഇല്ലാതെ നിങ്ങൾ എന്തിനാണ് ഈ പ്രസ്താവനകൾ നടത്തുന്നതെന്നും കോടതി ചോദിച്ചു. നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ, ഇങ്ങനെ പറയില്ലായിരുന്നു എന്നും, ജസ്റ്റിസ് ദീപാങ്കർ ദത്ത പറഞ്ഞു. അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ, ഇരുവശത്തും ആളപായമുണ്ടാകുന്നത് അസാധാരണമാണോ എന്നും കോടതി ചോദിച്ചു. ലോക്‌സഭായിലെ പ്രതിപക്ഷ നേതാവായ രാഹുലിന് ഇക്കാര്യം എന്തുകൊണ്ട് പാർലമെന്റിൽ ഉന്നയിച്ചുകൂടാ എന്നും കോടതി ആരാഞ്ഞു.
കേസിലെ നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. നടപടികൾക്ക് സുപ്രീം കോടതി മൂന്നാഴ്ചത്തെ സ്റ്റേ അനുവദിച്ചു.
Read More: അതീവ ജാഗ്രത വേണം; അയർലൻഡിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.