scorecardresearch

Uttarakhand Flash Flood: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടായത് അതീവ പരിസ്ഥിതി ദുർബല മേഖലയിൽ

ഗംഗോത്രിക്കും ഉത്തരകാശി പട്ടണത്തിനും ഇടയിലാണ് 4,157 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭാഗീരഥി പരിസ്ഥിതി സെൻസിറ്റീവ് സോൺ സ്ഥിതി ചെയ്യുന്നത്

ഗംഗോത്രിക്കും ഉത്തരകാശി പട്ടണത്തിനും ഇടയിലാണ് 4,157 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭാഗീരഥി പരിസ്ഥിതി സെൻസിറ്റീവ് സോൺ സ്ഥിതി ചെയ്യുന്നത്

author-image
WebDesk
New Update
Uttarakhand disaster

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടായത് അതീവ പരിസ്ഥിതി ദുർബല മേഖലയിൽ

Uttarakhand Flash Flood: ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ചൊവ്വാഴ്ച മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും ഉണ്ടായത് അതീവ പരിസ്ഥിതി ദുർബല മേഖലയിൽ. ഉത്തരകാശി ജില്ലയിലെ ധാരാളി ഗ്രാമത്തിലാണ് മിന്നൽ പ്രളയം ഉണ്ടായത്. ഈ ഗ്രാമത്തിന്റെ പകുതിയിലേറെയും മിന്നൽ പ്രളയത്തിൽ പൂർണമായി ഒലിച്ചുപോയി. ഏകദേശം 70ഓളം കെട്ടിടങ്ങളും വീടുകളും ഒലിച്ചുപോയി.

Advertisment

അതീവ പരിസ്ഥിതി സെൻസിറ്റീവ് സോണിലാണ് ധാരാളി ഉൾപ്പെടുന്നത്. നദിയിലെ ഇടയ്ക്കിടയുള്ള വെള്ളപ്പൊക്കവും സമതലങ്ങളിലെ അനിയന്ത്രിത നിർമ്മാണങ്ങളും പ്രകൃതി ദുരന്തത്തിന് കാരണമായെന്നാണ് വിദ്ഗധർ ചൂണ്ടിക്കാണിക്കുന്നത്. 

Also Read: ഉള്ളുലഞ്ഞ് ഉത്തരാഖണ്ഡ്; മേഘ വിസ്‌ഫോടനത്തിൽ കാണാതായത് 60 പേരെ

ഗംഗോത്രിക്കും ഉത്തരകാശി പട്ടണത്തിനും ഇടയിലാണ് 4,157 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭാഗീരഥി പരിസ്ഥിതി സെൻസിറ്റീവ് സോൺ സ്ഥിതി ചെയ്യുന്നത്. ഗംഗാ നദിയുടെ ഉത്ഭവകേന്ദ്രത്തിന്റെ സംരക്ഷണത്തിനായി 2012-ലാണ് 2012-ൽ ഇവിടം പരിസ്ഥിതി സെൻസിറ്റീവ് പ്രദേശമായി വിജ്ഞാപനം ചെയ്തത്. ഗംഗയുടെ പ്രധാന ഉറവിടങ്ങളിൽ ഒന്നാണ് ഭാഗീരഥി നദി. ദേവപ്രയാഗിൽ അളകനന്ദ നദിയുമായി സംയോജിച്ച് ഗംഗാ നദി രൂപപ്പെടുന്നു.

Advertisment

Also Read:ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ അനിയന്ത്രിത നിർമാണങ്ങളാണ് നടക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ചാർ ധാം ഉൾപ്പടെ പല വൻകിട പദ്ധതികളുടെ നിർമാണമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടെ നടന്നുവരുന്നത്. വൻകിട പദ്ധതികളുടെ പേരിൽ പലപ്പോഴും പാരിസ്ഥിതിക നിയമങ്ങൾ ഇവിടെ ലംഘിക്കപ്പെടുകയാണെന്ന ബി.എസ.ഇ.ഇ.സെഡ് മോണിറ്ററിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

Also Read:ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; ഒരു ഗ്രാമം ഒലിച്ചുപോയി

മനുഷ്യനിർമിത കാരണങ്ങളാൽ ദുരന്തമായി മാറിയ ഒരു സ്വാഭാവിക സംഭവമാണിത്. ചെറിയ പോഷകനദികളുടെയും നദികളുടെയും വശങ്ങളിലെ അനിയന്ത്രിതമായ നിർമ്മാണം താഴ്വരയിലെ നാശത്തിലേക്ക് നയിക്കുന്നു. ബിഎസ്ഇഇസെഡ് വിജ്ഞാപനം ഫലപ്രദമായി നടപ്പിലാക്കുകയാണെങ്കിൽ, വെള്ളപ്പൊക്ക സമതലങ്ങളിലെ നിർമ്മാണങ്ങൾ നിയന്ത്രിക്കപ്പെടും- ബിഎസ്ഇഇസെഡ് മോണിറ്ററിംഗ് കമ്മിറ്റി അംഗമായ മല്ലിക ഭനോട്ട് പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധിക്കുന്നിന്നും ഇവർ കുറ്റപ്പെടുത്തി. 

അതേസമയം, ഏകദേശം അറുപതോളം ആളുകളെയാണ് ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായത്. സൈന്യം എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മേഖലയിൽ ഇപ്പോഴും കനത്തമഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

Read More: ഇത് ദൈവാനുഗ്രഹം; പ്രളയബാധിത പ്രദേശത്ത് വിചിത്ര പ്രതികരണവുമായി മന്ത്രി

Uttarakhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: