/indian-express-malayalam/media/media_files/2025/08/18/pm-modi-russian-president-vladimir-putin-2025-08-18-19-52-28.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അലാസ്കയിൽ നടന്ന നിര്‍ണായക കൂടിക്കാഴ്ചയിയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. ട്രംപുമായി നടത്തിയ ചർച്ചകളെ കുറിച്ചുള്ള വിശദാംശങ്ങൾ പുടിൻ നേരിട്ട് അറിയിച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അലാസ്ക ഉച്ചകോടിയുടെ വിവരങ്ങള്‍ പങ്കുവെച്ച പുടിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അടിവരയിട്ടു. ഇതുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി വിഷയങ്ങൾ ഇരുനേതാക്കളും ചർച്ചചെയ്തായും പ്രധാനമന്ത്രി അറിയിച്ചു.
Also Read: ട്രംപ്- സെലൻസ്‌കി നിർണായക കൂടിക്കാഴ്ച ഇന്ന്; യൂറോപ്യൻ നേതാക്കളും ചർച്ചയിൽ
Thank my friend, President Putin, for his phone call and for sharing insights on his recent meeting with President Trump in Alaska. india has consistently called for a peaceful resolution of the Ukraine conflict and supports all efforts in this regard. I look forward to our…
— Narendra Modi (@narendramodi) August 18, 2025
അതേസമയം, 2021-ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റുമായി റഷ്യൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നു മണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ചർച്ചയിൽ റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാറിൽ ധാരണയായില്ലെങ്കിലും പ്രതീകാത്മക നയതന്ത്ര വിജയമായി ഇതിനെ കാണാം. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ അറിയിക്കുകയും ചെയ്തു.
Also Read: ട്രംപ്-പുടിൻ നിർണായക കൂടിക്കാഴ്ചയിൽ സമാധാന കരാറിന് ധാരണയില്ല
വൈകാതെ തന്നെ ലക്ഷ്യത്തിലെത്താനാകുമെന്നാണ് ട്രംപ് പറഞ്ഞത്. പുടിനുമായി നേരിട്ടുള്ള ചര്‍ച്ച തുടരുമെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്. യുക്രെയ്ൻ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നായിരുന്നു പുടിൻ വ്യക്തമാക്കിയത്. യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. സെലൻസ്കി സര്‍ക്കാരാണ് അതിലൊന്ന്. സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് പറഞ്ഞ പുടിൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ട്രംപിനെ പുടിൻ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
Read More: ഇന്ത്യക്കാരനെങ്കിൽ ഇന്ത്യൻ നിർമിത വസ്തുക്കൾ വാങ്ങുക: ആഹ്വാനവുമായി പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.