scorecardresearch

ഇന്ത്യക്കാരനെങ്കിൽ ഇന്ത്യൻ നിർമിത വസ്തുക്കൾ വാങ്ങുക: ആഹ്വാനവുമായി പ്രധാനമന്ത്രി

പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദിക്കുക എന്ന മന്ത്രത്തോടെയാണ് രാജ്യത്തെ ജനങ്ങൾ ഖാദി സ്വീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു

പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദിക്കുക എന്ന മന്ത്രത്തോടെയാണ് രാജ്യത്തെ ജനങ്ങൾ ഖാദി സ്വീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു

author-image
WebDesk
New Update
modi11

നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദിക്കാനും ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാനും ഇന്ത്യയിലെ വ്യാപാരികളോടും കടയുടമകളോടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും അത്തരം ഉൽപ്പന്നങ്ങൾക്കായി ചെലവഴിക്കുന്ന പണം ഇന്ത്യയ്ക്കുള്ളിൽ തന്നെ വിനിമയം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ നടന്ന ഒരു ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

Also Read:ബ്രേവ്ഹാർട്ട് കേഡറ്റുകളുടെ ദുരവസ്ഥ; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ വിശ്വാസമർപ്പിക്കുക. നിങ്ങൾ ഒരു ഇന്ത്യക്കാരനാണെങ്കിൽ, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക. ഇന്ത്യക്കാർ ഇന്ത്യയിൽ നിർമ്മിച്ച വസ്തുക്കൾ മാത്രം തിരഞ്ഞെടുക്കാൻ തീരുമാനിക്കണം.- പ്രധാനമന്ത്രി പറഞ്ഞു.

Also Read:'അഭിമാന താരകം,' ഇന്ത്യയിൽ മടങ്ങിയെത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗംഭീര സ്വീകരണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

Advertisment

പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദിക്കുക എന്ന മന്ത്രത്തോടെയാണ് രാജ്യത്തെ ജനങ്ങൾ ഖാദി സ്വീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.രാഷ്ട്രം മെയ്ഡ് ഇൻ ഇന്ത്യ ഫോണുകളിലും വിശ്വാസം അർപ്പിച്ചു. പതിനൊന്ന് വർഷം മുമ്പ്, നമുക്ക് ആവശ്യമായ മിക്ക ഫോണുകളും നമ്മൾ ഇറക്കുമതി ചെയ്തിരുന്നു. ഇന്ന്, ഭൂരിഭാഗം ഇന്ത്യക്കാരും മെയ്ഡ് ഇൻ ഇന്ത്യ ഫോണുകൾ ഉപയോഗിക്കുന്നു. എല്ലാ വർഷവും നമ്മൾ 3035 കോടി മൊബൈൽ ഫോണുകൾ ഉത്പാദിപ്പിക്കുന്നുണ്ട്, അവ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു- നരേന്ദ്രമോദി പറഞ്ഞു. 

Also Read:ആരാകും ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി? ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കയുടെ തീരുമാനത്തിനോട് നേരത്തെയും രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്.

Read More:വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുൽ ഗാന്ധി

Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: