scorecardresearch

Afghanistan Earthquake: അഫ്ഗാനിസ്ഥാൻ ഭൂകമ്പം; മരണസംഖ്യ 2205 ആയി

സമീപ ദശകങ്ങളിൽ ലോകത്തിലുണ്ടായ ഏറ്റവും വലിയ ഭൂചലനങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്

സമീപ ദശകങ്ങളിൽ ലോകത്തിലുണ്ടായ ഏറ്റവും വലിയ ഭൂചലനങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്

author-image
WebDesk
New Update
afgan earthquake

Afghanistan Earthquake Updates

Afghanistan Earthquake Updates: കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2205 ആയി. താലിബാൻ ഭരണകൂടമാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. സമീപ ദശകങ്ങളിൽ ലോകത്തിലുണ്ടായ ഏറ്റവും വലിയ ഭൂചലനങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്. 

Advertisment

Also Read: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരണം 1400 കടന്നു; 3000 ലേറെ പേർക്ക് പരിക്ക്

6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള വിദൂര, പർവതപ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. കുനാർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ 1,411 പേർ മരിക്കുകയും 3,100 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. 

Also Read:അഫ്ഗാന് സഹായവുമായി ഇന്ത്യ; 1,000 ടെന്റുകളും 15 ടൺ ഭക്ഷ്യവസ്തുക്കളും കാബൂളിലെത്തിച്ചു

Advertisment

നംഗർഹാർ പ്രവിശ്യയിൽ കുറഞ്ഞത് ഒരു ഡസനോളം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടുത്തെ മിക്ക കെട്ടിടങ്ങളും ഇപ്പോഴും മണ്ണിനടിയിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട ചെയ്യുന്നത്. റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്. 

Also Read:ഏകാധിപത്യ ഭാഷ വേണ്ട; ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്: ട്രംപിന് മുന്നറിയിപ്പുമായി പുടിൻ

അഫ്ഗാനിസ്ഥാന് എല്ലാവിധ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തബാധിതർക്ക് ഇന്ത്യയുടെ ആദ്യഘട്ട സഹായം കാബൂളിലെത്തിച്ചു. 1,000 ഫാമിലി ടെന്റുകളും 15 ടൺ ഭക്ഷ്യവസ്തുക്കളും ഇന്ത്യൻ മിഷന്റെ സഹായത്തോടെ കാബൂളിൽനിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. രണ്ടാംഘട്ട സഹായവുമായുള്ള വിമാനങ്ങൾ കാബൂളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read More: അസ്വീകാര്യം; യുക്രെയ്‌നിലെ യൂറോപ്യൻ സൈനിക വിന്യാസത്തിനെതിരെ റഷ്യ

Earthquake Afghanistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: