/indian-express-malayalam/media/media_files/2025/09/02/afgan-earthquake-2025-09-02-19-43-31.jpg)
Afghanistan Earthquake Updates
Afghanistan Earthquake Updates: കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 1,400 ൽ അധികം ആളുകൾ മരിക്കുകയും ,3000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതതായി താലിബാൻ സർക്കാർ അറിയിച്ചു. സമീപ ദശകങ്ങളിൽ രാജ്യത്ത് ഉണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിൽ ഒന്നാണിത്.
Also Read:അഫ്ഗാന് സഹായവുമായി ഇന്ത്യ; 1,000 ടെന്റുകളും 15 ടൺ ഭക്ഷ്യവസ്തുക്കളും കാബൂളിലെത്തിച്ചു
6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള വിദൂര, പർവതപ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. കുനാർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ 1,411 പേർ മരിക്കുകയും 3,100 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. നംഗർഹാർ പ്രവിശ്യയിൽ കുറഞ്ഞത് ഒരു ഡസനോളം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Also Read:അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 600 പേർ മരിച്ചു, 1,500 പേർക്ക് പരുക്ക്
അതേസമയം, ദുരന്തബാധിതർക്ക് ഇന്ത്യയുടെ ആദ്യഘട്ട സഹായം കാബൂളിലെത്തിച്ചു. 1,000 ഫാമിലി ടെന്റുകളും 15 ടൺ ഭക്ഷ്യവസ്തുക്കളും ഇന്ത്യൻ മിഷന്റെ സഹായത്തോടെ കാബൂളിൽനിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് ബെൽജിയം; ഇസ്രായേലിന് ഉപരോധം
ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിലുണ്ടായ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ടെന്നും ദുരിതഘട്ടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർഥനയുമെന്നും,' പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും, ദുരിതബാധിതർക്കു സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും പ്രതിവിധികളുമേകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read More:റഷ്യയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോട്; തീരുവ വിഷയത്തിൽ പ്രതികരണവുമായി സ്കോട്ട് ബെസന്‍റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.