/indian-express-malayalam/media/media_files/2025/09/10/balendra-shah-2025-09-10-09-13-56.jpg)
Nepal Social Media Ban Gen Z Protest: ബലേന്ദ്ര ഷാ
Nepal Gen Z Protest: കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിന് പിന്നാലെ നേപ്പാളിൽ ആരംഭിച്ച ജെൻസി പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി രാജിവച്ചിരുന്നു. നേപ്പാൾ പ്രധാനമന്ത്രി രാജിവച്ച് മിനിറ്റുകൾക്കുശേഷം ബലേൻ എന്നറിയപ്പെടുന്ന കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷാ ജെൻസി പ്രക്ഷോഭകരോട് സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തു. "പ്രിയപ്പെട്ട ജൻ ഇസഡ്, സർക്കാർ രാജിവയ്ക്കണമെന്ന നിങ്ങളുടെ ആവശ്യം നിറവേറ്റപ്പെട്ടു. ഇനി സംയമനം പാലിക്കേണ്ട സമയമാണ്," അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതി.
പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾ വരുത്തുന്നതിനെതിരെയും ഷാ മുന്നറിയിപ്പ് നൽകി, "രാജ്യത്തിന്റെ സമ്പത്തിന്റെ നഷ്ടം വാസ്തവത്തിൽ നമ്മുടെ സ്വന്തം സ്വത്തിന്റെ നഷ്ടമാണ്. നാമെല്ലാവരും സംയമനത്തോടെ പ്രവർത്തിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണ്," അദ്ദേഹം വ്യക്തമാക്കി.
നേപ്പാൾ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടോ?
ഒലിയുടെ പിൻഗാമിയായി ആരായിരിക്കും ഇടക്കാല പ്രധാനമന്ത്രിയാകുക എന്നത് ഒരു തന്ത്രപരമായ ചോദ്യമാണ്. ജെൻസി പ്രക്ഷോഭകാരികളുടെ പിന്തുണ കണക്കിലെടുക്കുകയാണെങ്കിൽ സ്ട്രക്ചറൽ എൻജിനീയറിങ് പഠനത്തിനുശേഷം, പിന്നീട് കാഠ്മണ്ഡുവിന്റെ മേയറായി മാറിയ റാപ്പർ ബലേൻ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രിയായി ജെൻസി പ്രക്ഷോഭകാരികൾ ഉയർത്തിക്കാട്ടുന്നത് 35 കാരനായ ബലേന്ദ്ര ഷായെയാണ്.
Also Read:പാചകത്തൊഴിലാളിക്ക് 46 കോടി രൂപയുടെ ആദായനികുതി നോട്ടീസ്; പരാതിയുമായി മധ്യപ്രദേശ് സ്വദേശി
ആരാണ് ബലേന്ദ്ര ഷാ?
1990-ൽ കാഠ്മണ്ഡുവിൽ ജനിച്ച ബലേന്ദ്ര ഷാ നേപ്പാളിൽ സിവിൽ എൻജിനയറിങ് പഠിച്ചു. തുടർന്ന് ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുൻപ് നേപ്പാളിലെ അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് രംഗത്ത് സജീവമായിരുന്നു. അഴിമതി, സാമൂഹിക അസമത്വം തുടങ്ങിയവയ്ക്കെതിരെ തന്റെ പാട്ടിലൂടെ പ്രതിഷേധമുയർത്തി.
2022 ലെ കാഠ്മണ്ഡു മേയർ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി 61,000 ൽ അധികം വോട്ടുകൾക്ക് വിജയിച്ചു. സബീന കഫ്‌ളേയാണ് ഭാര്യ. ജെൻസി പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Also Read: ഖത്തറിൽ ഇസ്രയേൽ ആക്രമണം; ലക്ഷ്യമിട്ടത് ഹമാസ് നേതാക്കളെയെന്ന് സൈന്യം
ഒലിയുടെ എതിരാളിയാണ് ഷാ. അദ്ദേഹത്തെ പരസ്യമായി അഴിമതിക്കാരനെന്ന് വിളിച്ചിട്ടുണ്ട്. 28 വയസ്സിനു മുകളിലുള്ളതിനാൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനുള്ള ജെൻസിക്കാരുടെ അഭ്യർത്ഥന അദ്ദേഹം നിരസിച്ചിരുന്നു. പകരം പ്രക്ഷോഭം സ്വയം നയിക്കാൻ അവരോട് ആവശ്യപ്പെടുകയായിരുന്നു.
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്നാണ് നേപ്പാളിൽ ജെൻസി പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തിൽ രാജ്യത്തുടനീളം കുറഞ്ഞത് 19 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാഠ്മണ്ഡുവിൽ മാത്രം, സ്കൂൾ, കോളേജ് വിദ്യാർത്ഥികളായ 18 പ്രതിഷേധക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു.
Read More:സി.പി രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.