/indian-express-malayalam/media/media_files/2025/09/09/currency-cash-money-2025-09-09-21-43-36.jpg)
Photograph: (Pexels)
ഭോപ്പാൽ: പാചകത്തൊഴിലാളിയ്ക്ക് 46 കോടി രൂപയുടെ ആദായനികുതി നോട്ടീസ് ലഭിച്ചതായി പരാതി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. പ്രദേശത്തെ ഒരു ധാബയിൽ പാചകക്കാരനായി ജോലി ചെയ്യുന്ന രവീന്ദർ സിങ് ചൗഹാൻ എന്ന 30 കാരനാണ് ആദായനികുതി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പൊലീസിനെ സമീപിച്ചത്.
പരാതി ലഭിച്ചതായും തുടർ നടപടികളിലേക്ക് കടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു വർഷം മൂന്ന് ലക്ഷം രൂപയുടെ ഇടപാടുകൾ പോലും തന്റെ അക്കൗണ്ടിലൂടെ നടക്കാറില്ലെന്നും ധാബയിൽ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരനാണ് താനെന്നും നോട്ടീസ് കണ്ട് അമ്പരന്ന രവീന്ദർ സിങ് പറഞ്ഞു. അതേസമയം, താൻ മറ്റൊരാവശ്യത്തിനായി മുൻപ് തുടങ്ങിയ ബാങ്ക് അക്കൗണ്ട് ആരോ ദുരുപയോഗം ചെതതാണെന്ന് രവീന്ദർ സിങ് ആരോപിച്ചു.
Also Read: ഖത്തറിൽ ഇസ്രയേൽ ആക്രമണം; ലക്ഷ്യമിട്ടത് ഹമാസ് നേതാക്കളെയെന്ന് സൈന്യം
രവീന്ദർ സിങ്, മുൻപ് ജോലി ചെയ്തിരുന്ന ടോൾ പ്ലാസയിലെ സൂപ്പർവൈസർക്ക് ബാങ്ക്, ആധാർ വിവരങ്ങൾ നൽകിയിരുന്നു. പിഎഫ് ആനുകൂല്യങ്ങൾക്കായി തുടങ്ങിയ ഈ അക്കൗണ്ട് ജോലി ഉപേക്ഷിച്ച ശേഷം ക്ലോസ് ചെയ്തിരുന്നില്ല. കൂടാതെ, സൂപ്പർവൈസർ പറഞ്ഞ യാതൊരു ആനുകൂല്യങ്ങളും പരാതിക്കാരന് അക്കൗണ്ടിലൂടെ ലഭിച്ചിരുന്നില്ലെന്ന് ഇയാളുടെ അഭിഭാഷകൻ പറയുന്നു.
Also Read: സി.പി രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതി
2025 ഏപ്രിൽ 9 നായിരുന്നു ആദ്യത്തെ ആദായനികുതി നോട്ടീസ് രവീന്ദർ സിങ്ങിന്റെ വീട്ടിൽ എത്തിയത്. ഇംഗ്ലീഷിലായിരുന്നതിനാൽ നോട്ടീസിൽ എന്താണെന്ന് മനസ്സിലാക്കാതെ രവീന്ദർ സിങ്ങും ഭാര്യയും ഇത് അവഗണിച്ചു. ജൂലൈ 25 ന് രണ്ടാമത്തെ നോട്ടീസ് വന്നതോടെയാണ് സംഭവം അറിയുന്നത്.
Read More: ജെൻസി പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us