scorecardresearch

സി.പി രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതി

452 വോട്ടുകളോടെയാണ് സി.പി രാധാകൃഷ്ണന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥി ബി. സുദർശൻ റെഡ്ഡി 300 വോട്ടുകൾ നേടി

452 വോട്ടുകളോടെയാണ് സി.പി രാധാകൃഷ്ണന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥി ബി. സുദർശൻ റെഡ്ഡി 300 വോട്ടുകൾ നേടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CP Radhakrishnan

ഫയൽ ഫൊട്ടോ

Vice President Election 2025: ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി.പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളോടെയാണ് സി.പി രാധാകൃഷ്ണന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥി ബി. സുദർശൻ റെഡ്ഡി 300 വോട്ടുകൾ നേടി.

Advertisment

ആകെ 767 വോട്ടുകൾ രേഖപ്പെടുത്തിയതായി റിട്ടേണിംഗ് ഓഫീസർ പി.സി. മോഡി പറഞ്ഞു. 15 വോട്ടുകൾ അസാധുവായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. പുതിയ പാർലമെന്റെ് മന്ദിരത്തിലെ റൂം നമ്പർ എഫ്-101-ലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വോട്ട് രേഖപ്പെടുത്തിയിരുന്നു. 

Also Read: ഖത്തറിൽ ഇസ്രയേൽ ആക്രമണം; ലക്ഷ്യമിട്ടത് ഹമാസ് നേതാക്കളെയെന്ന് സൈന്യം

മഹാരാഷ്ട്ര ഗവർണറായ സി.പി. രാധാകൃഷ്ണൻ തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ്. 2004 മുതൽ 2007 വരെ ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. തിരുപ്പൂർ സ്വദേശിയായ അദ്ദേഹം 1998 ലും 1999 ലും കോയമ്പത്തൂരിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജാർഖണ്ഡ്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, കേരളത്തിന്റെ പ്രഭാരിയായും പ്രവർത്തിച്ചിട്ടുണ്ട്.

Also Read:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.ഡി വിട്ടു നിൽക്കും

Advertisment

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ധൻകറിന്റെ രാജി. രാവിലെ രാജ്യസഭ നിയന്ത്രിച്ചും പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തും കർമനിരതനായിരുന്ന ധൻകർ അന്ന് വൈകീട്ട് രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കാലാവധി പൂർത്തിയാക്കും മുൻപേയുള്ള ധൻകറിന്റെ രാജി. കഴിഞ്ഞ ജൂലൈ 21-നാണ് അദ്ദേഹം രാജിവെച്ചത്. 

Read More:നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നു; പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

Vice President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: